എളുപ്പത്തിലൊരുക്കാം പൊടി ദോശ, ചമ്മന്തിയും സാമ്പാറും വേണ്ട...
Mail This Article
×
കറികളുണ്ടാക്കി സമയം കളയണ്ട, 2 മിനിറ്റ് മതി പൊടി ദോശ റെഡി, വെറുതെകഴിക്കാനും രുചികരം.
ചേരുവകൾ
- ഉഴുന്നുപരിപ്പ് - 3 ടേബിൾസ്പൂൺ
- കടല പരിപ്പ് - 3 ടേബിൾസ്പൂൺ
- ഉണക്കമുളക് - 3
- എള്ള് - 1 ടേബിൾസ്പൂൺ
- തേങ്ങ ചിരകിയത് -1 ടേബിൾസ്പൂൺ
- ശർക്കര - 1/4 ടീസ്പൂൺ
- കായം - 1/4 -3/4 ടീസ്പൂൺ
- എണ്ണ - 1 ടീസ്പൂൺ
- ഉപ്പ്
തയാറാക്കുന്ന വിധം വിഡിയോ കാണാം
ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് പരിപ്പുകൾ, എള്ള്, മുളക്, തേങ്ങാ, കായം എന്നിവ ചെറിയ തീയിൽ ചൂടാക്കി ഉപ്പും ശർക്കരയും ചേർത്ത് തരി പരുവത്തിൽ പൊടിച്ചെടുക്കുക.
ഒരു ദോശക്കല്ലു ചൂടാകുമ്പോൾ ഒരു തവി ദോശമാവ് ഒഴിച്ച് കനം കുറച്ച് പരത്തിയെടുക്കുക, ആവശ്യത്തിന് നെയ്യും ഒഴിച്ച് തയാറാക്കിയ പൊടിയും വിതറി ദോശ മൊരിഞ്ഞു വരുന്നതുവരെ വേവിച്ചെടുക്കാം. എരിവ് കൂടുതൽ ആവശ്യമായവർക്ക് മുളകിന്റെ എണ്ണം കൂട്ടാം.
English Summary : Spicy and aromatic chutney powder is a perfect side dish for dosa and idli.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.