ADVERTISEMENT

തേങ്ങാ ചേർക്കാതെ  പൂ പോലെ അപ്പം ഞൊടിയിടയിൽ തയാറാക്കാം. വിലക്കൂടുതലെന്നു പറഞ്ഞ് അപ്പം കഴിക്കാതിരിക്കണ്ട, കൂടെ സൂപ്പർ മുട്ടറോസ്റ്റും.

ചേരുവകൾ

• വറുത്ത അരിപ്പൊടി – 2 കപ്പ്‌
• വെള്ളം – 1 1/2 + 1 3/4കപ്പ്‌
• യീസ്റ്റ് – 1 ടീസ്പൂണ്‍
• പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
• ഒന്നര കപ്പ് അരിപ്പൊടി ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർത്തി കുഴച്ചു വയ്ക്കുക.
• ശേഷം അര കപ്പ് അരിപ്പൊടി ഒന്നര കപ്പ് വെള്ളം ചേർത്തി തിളപ്പിച്ച് കപ്പി കാച്ചുക .
• ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു കൊടുക്കുക . ഇതിലേക്ക് 1 ടീസ്പൂൺ യീസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തി അടിച്ചെടുക്കുക.
• ഇത് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക. ശേഷം അപ്പം ചുട്ടെടുക്കാം.

നാടൻ മുട്ട റോസ്റ്റ്
ചേരുവകൾ
മുട്ട - 4 എണ്ണം
സവാള - 2 എണ്ണം
വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
തക്കാളി - 1 എണ്ണം ചെറുത്‌
തക്കാളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
കറിവേപ്പില - 1 തണ്ട്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം
ആദ്യം തന്നെ മുട്ട പുഴുങ്ങി മാറ്റിവയ്ക്കണം, ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റണം. വഴന്ന് കഴിഞ്ഞാൽ പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം . ഇതിൽ ചെറുതായി മുറിച്ച തക്കാളിയും ചേർക്കാം. കുറച്ച് ചെറു ചൂടുവെള്ളം ഒഴിച്ചതിനു ശേഷം പുഴുങ്ങി വരഞ്ഞു വച്ച മുട്ട ചേർത്ത് ഇളക്കാം, നല്ല രുചിയുള്ള മുട്ട റോസ്റ്റ് തയാർ.

English Summary : This tasty egg roast pairs perfectly with breakfast dishes like appam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com