ADVERTISEMENT

പൊറോട്ട, ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന ഉരുളക്കിഴങ്ങ് റോസ്റ്റ്.

 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 2 എണ്ണം
  • കോൺഫ്ലോർ 
  • കുരുമുളകുപൊടി
  • ഉപ്പ്
  • സവാള - 2 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത്
  • തക്കാളി - 1 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത്
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 4 അല്ലി 
  • പച്ചമുളക് - 2 എണ്ണം 
  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • മല്ലിപ്പൊടി - 2 ടീസ്പൂൺ 
  • ഗരം മസാല - 1/4 ടീസ്പൂൺ 
  • പെരുംജീരകം പൊടി - 1/4 ടീസ്പൂൺ 
  • മല്ലിയില
  • എണ്ണ - വറുത്തെടുക്കുന്നതിന് 

 

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് ക്യൂബ്സ് അല്ലെങ്കിൽ ഫിംഗർ ചിപ്സ് ആകൃതിയിൽ മുറിക്കുക.
  • നന്നായി കഴുകി വെള്ളം അരിച്ചെടുക്കുക.
  • ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക.
  • ഒരു പാത്രത്തിൽ സവാള, തക്കാളി, ചതച്ച ഇഞ്ചിവെളുത്തുള്ളി , പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • പെരുംജീരകപ്പൊടിയും ഗരം മസാലയും ചേർത്ത് വീണ്ടും യോജിപ്പിക്കുക.

 

  • ഒരു കടായി ചൂടാക്കി വറുക്കുന്നതിന് എണ്ണ ചേർക്കുക. 
  • ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ, 1 ടേബിൾസ്പൂൺ കോൺഫ്ലോർ,  ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർക്കുക. നന്നായി യോജിപ്പിക്കുക.
  • ഗോൾഡൻ ബ്രൗൺ വരെ എണ്ണയിൽ വറുത്തെടുക്കുക.
  • ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഒരു സമയത്ത് എല്ലാ കഷ്ണങ്ങളും മിക്സ് ചെയ്യരുത്.
  • ബാച്ചുകളായി വറുത്തെടുക്കുന്നതിന് ആവശ്യമുള്ള അളവിൽ  മിക്സ് ചെയ്യുക.

 

  • കടായിയിൽ 2 ടേബിൾസ്പൂൺ എണ്ണ ബാക്കിവച്ചു കടായിയിൽ നിന്ന് അധിക എണ്ണ നീക്കംചെയ്യുക.
  • സവാള മിക്സ് ചേർത്ത് ഉയർന്ന തീയിൽ ഒരു മിനിറ്റ് വഴറ്റുക.
  • അതിനുശേഷം തീ മീഡിയത്തിലേക്ക് കുറയ്ക്കുക, തക്കാളി മൃദുലമാകുന്നതുവരെ അടപ്പ് ഉപയോഗിച്ച് വേവിക്കുക.
  • ഉപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ ചേർക്കുക.

 

തക്കാളിയും ഉള്ളിയും നന്നായി വേവിച്ചുകഴിഞ്ഞാൽ, 1/4 കപ്പ് ചൂടുവെള്ളം ചേർക്കുക. വെള്ളം വറ്റി വരുന്നതു വരെ വേവിക്കുക. വറുത്ത ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില ചേർത്ത് നന്നായി ഇളക്കുക.

തീ അണച്ച് ചൂടോടെ വിളമ്പാം.  

 

English Summary : Non vegetable style potato roast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com