കൈ പത്തിരി, പുട്ടു പൊടി വച്ച് തയാറാക്കാം
Mail This Article
×
നോമ്പ് കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പത്തിരി. അരി അരച്ചും അരി പൊടിച്ചും പല രുചികളിൽ വ്യത്യസ്തങ്ങളായ പത്തിരികൾ തയാറാക്കാറുണ്ട്. നല്ല രുചിയുള്ള കൈ പത്തിരി പുട്ടുപൊടി വച്ച് എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- പുട്ടുപൊടി - ഒരു കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - രണ്ട് കപ്പ്
- തേങ്ങ ചിരകിയത് - മൂന്നിലൊന്ന് കപ്പ്
- ചുവന്നുള്ളി - നാല് അല്ലി
- പെരുംജീരകം - ഒരു ടീസ്പൂൺ
- നെയ്യ് - ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
- നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ പുട്ടുപൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
- അടച്ചുവച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക
- തേങ്ങ, ചുവന്നുള്ളി, പെരുംജീരകം ഇവ വെള്ളം ചേർക്കാതെ മിക്സിയിൽ ചതച്ചെടുക്കുക.
- തയാറാക്കിയ അരി മാവിലേക്കു ചതച്ച തേങ്ങ, ഒരു ടേബിൾ സ്പൂൺ നെയ്യ്, ഇവ ചേർത്ത് കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. വെള്ളം ആവശ്യമുണ്ടെങ്കിൽ അൽപാൽപമായി ചേർത്തു കൊടുക്കാം.
- തയാറാക്കിയ മാവിനെ പത്തു ഉരുളകളാക്കി മാറ്റുക. കയ്യിൽ അല്പം നെയ്യ് മയം പുരട്ടി ഉരുട്ടിയെടുത്താൽ എളുപ്പമായിരിക്കും.
- ഒരു പ്ലാസ്റ്റിക് ഷീറ്റിൽ അല്പം നെയ്യ് പുരട്ടി ഓരോ ഉരുളയും കൈകൊണ്ട് പരത്തിയെടുക്കുക.
- ചൂടായ ദോശക്കല്ലിൽ ഇട്ട് ചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കാം. അല്പം നെയ് കൂടി പുരട്ടി ചുട്ടെടുത്താൽ രുചിയേറും. ഇതു തനിയെ കഴിക്കാനും നല്ലതാണ് ചിക്കൻ കറി കൂട്ടി കഴിക്കാനും നല്ലതാണ്.
English Summary : Kai Pathiri is a traditional dish among Kerala Muslim cuisine.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.