ADVERTISEMENT

കാണാൻ കൗതുകം നിറഞ്ഞ ബണ്ണുകളാണ് ബണ്ണി ബൺസ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ  ഉണ്ടാക്കിയെടുക്കാം. 

ചേരുവകൾ:

  • മൈദ       - 2 കപ്പ് + ½ കപ്പ്
  • പാൽ       - ¾ കപ്പ്
  • യീസ്റ്റ്       - 1½ ടീസ്പൂൺ
  • പഞ്ചസാര    - 2 ടേബിൾസ്പൂൺ
  • ഉപ്പ്        - ½ ടീസ്പൂൺ
  • മുട്ട        - 1 
  • ബട്ടർ       - 2 ടേബിൾസ്പൂൺ
  • തക്കോലം    

തയാറാക്കുന്ന വിധം:

ഒരു ഗ്ലാസിൽ ചെറുചൂടുള്ള പാൽ, യീസ്റ്റ്, പഞ്ചസാര എന്നിവ യോജിപ്പിച്ച് 10 മിനിറ്റ് മൂടിവയ്ക്കാം.
ഒരു വലിയ പാത്രത്തിൽ മൈദ എടുത്ത് അതിലേക്ക് ഉപ്പ്, മുട്ട, ബട്ടർ എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കാം.

ഇനി ഈ മാവ് ഒരു പരന്ന പാത്രത്തിലേക്ക് അല്ലെങ്കിൽ വൃത്തിയുള്ള ഒരു പ്രതലത്തിലേക്കു മാറ്റിയശേഷം ആവശ്യത്തിനു പൊടി തൂവി നന്നായി സോഫ്റ്റ് ആകുന്നതുവരെ  യീസ്റ്റ് മിശ്രിതം ചേർത്തു കുഴച്ച് എടുക്കാം. വെണ്ണ തടവിയ ഒരു പാത്രത്തിലേക്ക് ഈ മാവ് മാറ്റിയശേഷം മൂടിവച്ചു മാവ് പൊങ്ങാനായി 2 മണിക്കൂർ വയ്ക്കാം. ഇനി മാവു രണ്ടു ഭാഗങ്ങളാക്കി, ഒരു പകുതി അടച്ചു വയ്ക്കുക. മറ്റേ പകുതി കാൽ ഇഞ്ചു കനത്തിൽ പരത്തിയെടുക്കണം. അതിൽ നിന്നും ബണ്ണിയുടെ മുഖം തയാറാക്കാൻ 2 വലിയ വട്ടങ്ങളും ചെവിയിലേക്കായി നാല് ഓവൽ ഷെയ്പ്പുകളും മൂക്കിനായി രണ്ട് ചെറിയ വട്ടങ്ങളും മുറിച്ച് എടുക്കണം.

ബേക്കിങ് ട്രേയിൽ 2 വലിയ വട്ടങ്ങൾ വച്ച ശേഷം രണ്ടു ചെവികൾ മുഖത്തിനു പിന്നിൽ മുകളിലായി ചേർത്തു വച്ച് കൊടുക്കാം. മൂക്ക് മുഖത്തിന്റെ നടുക്കായി ചേർത്തു വയ്ക്കാം. തക്കോലത്തിന്റെ 2 ഇതളുകൾ എടുത്തു കണ്ണിന്റെ സ്ഥാനത്ത് അമർത്തി കൊടുക്കുക.

ഇനി വൃത്തിയുള്ള ഒരു ടൗവ്വൽ കൊണ്ട് 30 മിനിറ്റു മൂടിയിടാം.
180 ഡിഗ്രി ചൂടിൽ പ്രീഹീറ്റ്‌ ചെയ്ത അവ്നിൽ 10 മുതൽ 12 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കാം.
അവ്നിൽ നിന്നും പുറത്തെടുത്ത ഉടൻ കുറച്ചു ബട്ടർ മുകളിൽ ബ്രഷ് ചെയ്ത് കൊടുക്കാം.

English Summary : Bunny Buns are cute little buns and perfect for the kids around Easter time. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com