ADVERTISEMENT

കണ്ണൂർ സ്പെഷൽ കക്കറൊട്ടി(കുഞ്ഞിപ്പത്തൽ), ഇഫ്താർ സ്പെഷൽ പലഹാരം.

  

ചേരുവകൾ 

  • അരിപ്പൊടി - 1 കപ്പ്‌ 
  • ചിക്കൻ - 300 ഗ്രാം 
  • സവാള - 2 ഇടത്തരം 
  • തക്കാളി - 2 എണ്ണം
  • പച്ചമുളക് - 4 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ 
  • ഓയിൽ - 3 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1ടീസ്പൂൺ 
  • ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ 
  • കറിവേപ്പില 
  • മല്ലിയില 
  • വെള്ളം - പാകത്തിന് 
  • തേങ്ങചിരകിയത് - 1/2 കപ്പ്‌ 
  • ചെറിയ ഉള്ളി - 4 എണ്ണം 
  • പെരുംജീരകം - 1 ടീസ്പൂൺ 
  • ഉപ്പ് - പാകത്തിന് 
  • തേങ്ങ - 1/2 കപ്പ്‌ 
  • ചെറിയുള്ളി - 6 എണ്ണം 
  • പെരുംജീരകം - 1 ടീസ്പൂൺ
  • നെയ്യ് - 1 ടേബിൾസ്പൂൺ 
  • കറിവേപ്പില 
  • ചെറിയുള്ളി - 5 എണ്ണം

 

തയാറാക്കുന്ന വിധം 

ആദ്യം തന്നെ ചൂടായ പ്രഷർ കുക്കറിൽ കുറച്ച് ഓയിൽ ചൂടാക്കിയശേഷം സവാള ചേർക്കാം. ഇതിൽ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കാം. ഇതിന്റ പച്ചമണം മാറുന്നതുവരെ വഴറ്റാം. തക്കാളി ചേർക്കാം. ഇതിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കാം. ഒന്ന് ചൂടാക്കിയെടുത്ത ശേഷം ഇതിൽ ചിക്കൻ ചേർക്കാം. നന്നായി യോജിപ്പിച്ച് കറിവേപ്പില, മല്ലിയില എന്നിവ ചേർക്കാം, ശേഷം പാകത്തിന് വെള്ളം ചേർത്തു വേവിച്ചെടുക്കാം. 

 

ഇനി കുഞ്ഞിപ്പത്തലിന്റെ അരിമാവ് തയാറാക്കാൻ അരിപ്പൊടി, തേങ്ങാക്കൂട്ട്, ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുത്തതിന് ശേഷം കുറച്ച് മാവ് ചെറിയ ഉരുളകളാക്കി ചെറുതായി ഒന്ന് പ്രസ് ചെയ്യാം. ഇത് ഒരു 30 മിനിറ്റ് ആവികയറ്റി എടുക്കാം. 

 

ഒരു പാത്രത്തിൽ നെയ്യ്  ചൂടാക്കി ഇതിൽ ചെറിയുള്ളി, കറിവേപ്പില, തേങ്ങാക്കൂട്ട് എന്നിവ ചേർത്ത് കൊടുക്കാം. ഇതിൽ ചിക്കൻ ഗ്രേവി ചേർത്തു നന്നായി ചൂടാക്കി വറ്റിച്ചെടുക്കാം. ഇതിൽ വേവിച്ചെടുത്ത കുഞ്ഞിപ്പത്തൽ ചേർക്കാം. കുറച്ച് ഗരം മസാലപ്പൊടി, മല്ലിയില എന്നിവ ചേർത്തു കൊടുക്കാം. 

 

English Summary : Kunjipathal or as the Malabaris call it, kakka roti.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com