ADVERTISEMENT

വ്യത്യസ്ത രൂപത്തിലൊരുക്കാം മൈസൂർ മസാല ദോശ, ഉഗ്രൻ സ്വാദാണ്.

ചേരുവകൾ

മാവ് തയാറാക്കാൻ

1. പച്ചരി - 3 1/2 ഗ്ലാസ്‌
2. ഉഴുന്ന് - 1 ഗ്ലാസ്‌
3. അവൽ - 1 ഗ്ലാസ്‌
4. ഉലുവ - 1 ടീസ്പൂൺ
5. കടല പരിപ്പ് - 1/4 ഗ്ലാസ്‌ അല്ലെങ്കിൽ 2 ടേബിൾ സ്പൂൺ

മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി ഒരു പത്രത്തിൽ ഇട്ട് നന്നായി കഴുകി വെള്ളം കളഞ്ഞു കുറച്ച് നല്ല വെള്ളം ഒഴിച്ച് 5 – 6 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. 6 മണിക്കൂറിനു ശേഷം മിക്സിയുടെ ജാറിൽ കുറേശ്ശേ ഇട്ട് കുതിർത്തിയ വെള്ളം ചേർത്തു നല്ല മിനുസമായി അരച്ചെടുക്കുക. പുളിക്കാൻ സമയം എടുക്കുന്ന സ്ഥലം ആണെങ്കിൽ ഉപ്പ് ചേർത്ത് ഇളക്കി രാത്രി മുഴുവനോ അല്ലെങ്കിൽ 10 തൊട്ടു 12 മണിക്കൂർ മാറ്റി വയ്ക്കാം.

 

ചുവന്ന ചട്ണി തയാറാക്കാൻ

ഒരു പാൻ ചൂടാക്കി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 2 സവാള ചെറുതാക്കി അരിഞ്ഞത് 10 കാശ്മീരി മുളക് എന്നിവ ഒന്ന് വഴറ്റുക. സവാളയുടെ പച്ച മണം പോകുന്ന വരെ മതി. അതിനുശേഷം ഒരു ചെറിയ ഇഞ്ചി കഷ്ണം ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ല മിനുസമായി അരച്ചെടുക്കുക.

മസാല തയാറാക്കാൻ

1. ഉരുളക്കിഴങ്ങു വേവിച്ചു തൊലി കളഞ്ഞു ഉടച്ചു വച്ചത് - 5 എണ്ണം
2. സവാള - 2 എണ്ണം
3. കടുക് - 1/2 ടീസ്പൂൺ
4. ഉഴുന്ന് - 1 ടീസ്പൂൺ
5. കടല പരിപ്പ് - 1 ടീസ്പൂൺ
6. ഇഞ്ചി ചെറിയ കഷ്ണം
7. പച്ചമുളക് - 2 എണ്ണം
8. കറിവേപ്പില
9. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
10. നാരങ്ങാ നീര് - 1/2 നാരങ്ങയുടേത്
11. മല്ലിയില
12. ഉപ്പ്
13. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
13. നാളികേരം - 1 ചെറിയ കപ്പ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കടല പരിപ്പ് എന്നിവ വറക്കുക. ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു ഇഞ്ചി, പച്ചമുളക്, സവാള, ഉപ്പ് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് നാളികേരം, മല്ലിയില എന്നിവ ചേർത്തിളക്കി മഞ്ഞൾപ്പൊടി ചേർത്ത് ഒന്നു വഴറ്റുക. അതിലേക്കു വേവിച്ചു നന്നായി ഉടച്ചു വച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നന്നായി ഒന്ന് യോജിക്കുന്ന വരെ ഇളക്കുക. അതിലേക്കു നാരങ്ങ നീര് ചേർത്തിളക്കി തീ അണയ്ക്കാം.

ദോശ തയാറാക്കാൻ ചട്ടി ചൂടാക്കുക. അതിലേക്കു മാവ് ഒഴിച്ച് ചെറിയ ഒരു കട്ടിയിൽ എല്ലാ ഭാഗത്തും ഒരേ കനത്തിൽ പരത്തുക. മുകൾ ഭാഗം വേകാൻ തുടങ്ങുമ്പോൾ എണ്ണ, നെയ്യ് എന്നിവ ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. ചെറുതായിട്ട് മൊരിഞ്ഞു തുടങ്ങുമ്പോൾ ചുവന്ന ചട്ണി എടുത്തു എല്ലാ ഭാഗത്തും തേയ്ക്കാം. ദോശ 2 ഭാഗവും നല്ല ഗോൾഡൻ കളർ ആയി എന്നു ഉറപ്പായാൽ മസാല നടുവിൽ ആയി വച്ചു കൊടുക്കുക. ത്രികോണാകൃതിയിൽ മടക്കുക. ഫ്രൈയിങ് പാനിൽ ഒരു നുള്ള് നെയ്യ് /എണ്ണ  ഒഴിച്ച് ദോശ ഉണ്ടാക്കിയത് തിരിച്ചു വച്ചു താഴെ മടക്കിന്റെ ഭാഗം ഒന്ന് മൊരിച്ച് എടുക്കുക. മസാല ദോശ തയാർ. വെള്ള ചട്ണി, ചുവന്ന ചട്ണി എന്നിവയുടെ കൂടെ കിടിലൻ ടേസ്റ്റാണ്.

English Summary : Mysore Masala dosa, Restaurant style recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com