പച്ചമാങ്ങാ ഒരു വർഷം വരെ കേടു വരാതെ ഈ രീതിയിൽ സൂക്ഷിക്കാം
Mail This Article
പച്ചമാങ്ങാ ഒരു വർഷത്തോളം ഫ്രഷായി സൂക്ഷിക്കാൻ ഈ രീതിയിൽ ചെയ്തു നോക്കൂ. പച്ചമാങ്ങാ നന്നായി കഴുകി തൊലി കളഞ്ഞെടുക്കുക. ചെറിയ കഷ്ണങ്ങളാക്കുക.
ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു 2 ടീസ്പൂൺ പഞ്ചസാര, 2 ടീസ്പൂൺ വൈറ്റ് വിനാഗിരി എന്നിവ ചേർത്തിളക്കുക. അതിലേക്കു മാങ്ങാ കഷ്ണങ്ങൾ ഇട്ട് ഒരു പത്തു മിനിറ്റു വയ്ക്കുക. അതിനു ശേഷം മാങ്ങാ കഷ്ണങ്ങൾ എടുത്തു വെള്ളം പോകാനായി ഒരു കോട്ടൺ തുണിയിൽ പരത്തി ഇടുക. വേറെ ഒരു ഉണങ്ങിയ തുണി അല്ലെങ്കിൽ ടിഷ്യു പേപ്പർ വച്ചോ വെള്ളം ഒപ്പി എടുത്തും ഉണക്കി എടുക്കാം.
അതിനു ശേഷം ഒരു പരന്ന പാത്രത്തിൽ മൂടി വയ്ക്കാതെ ഫ്രീസറിൽ ഒരു മണിക്കൂർ വയ്ക്കുക. അതിനുശേഷം എടുത്തു ഒട്ടിപിടിച്ച കഷ്ണങ്ങൾ ഒക്കെ അടർത്തി മാറ്റി എടുക്കുക. ഒരു സിപ് ലോക്ക് കവറിലോ അല്ലെങ്കിൽ സാദാ പ്ലാസ്റ്റിക് കവറിലോ ഇട്ട് വായു കടക്കാത്ത വിധം മടക്കി ഒരു ബോക്സിൽ വച്ചു അടച്ചു ഫ്രീസറിൽ വയ്ക്കാം. ഒരു വർഷം വരെ ഇങ്ങനെ കേടു വരാതെ എടുത്തു വയ്ക്കാം. ആവശ്യത്തിന് അനുസരിച്ചു എടുത്തു ഉപയോഗിക്കാം.
English Summary : How to preserve raw mango for long time.