ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചികരമായ വെണ്ടയ്ക്ക മെഴുക്കുപുരട്ടി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • വെണ്ടയ്ക്ക - 1/4 കിലോഗ്രാം
  • സവാള – 1
  • മുളകുപൊടി – 1ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കടുക്‌ – 1/2 ടീസ്പൂൺ
  • മുളക്‌ – 1
  • ഉഴുന്നു പരിപ്പ് – 1 ടീസ്പൂൺ
  • കറിവേപ്പില
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • വെണ്ടയ്ക്ക വട്ടത്തിൽ നുറുക്കുക.

 

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉഴുന്ന് എന്നിവ ചേർക്കുക. 

കടുക് പൊട്ടിയാൽ മുളക്, കറിവേപ്പില, വെണ്ടയ്ക്ക എന്നിവ ചേർത്ത് നന്നായി വഴന്നു വരുമ്പോൾ സവാളയും പൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. 

വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയാർ.

 

English Summary : Lady's finger stir fry, simple recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com