ചുവന്ന ചീരയും പച്ചമാങ്ങയും ചേർന്ന നാടൻ അവിയൽ
Mail This Article
×
ചീര അവിയൽ കൂട്ടി ഊണ് കഴിച്ചിട്ടുണ്ടോ?
ചേരുവകൾ
1. ചുവന്ന ചീര -1 കെട്ട്
2. പച്ചമാങ്ങ -1 എണ്ണം
3. നാളികേരം -1/2 മുറി നാളികേരം ചിരകിയത്
4. പച്ചമുളക് -3 അല്ലെങ്കിൽ 4 എണ്ണം
5. ജീരകം -1/4 ടീസ്പൂൺ
6.വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
7. കറിവേപ്പില
8. ഉപ്പ്
9. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ചീര നന്നായി കഴുകി ഇലകൾ നുറുക്കി എടുക്കുക. ഇല ചെറുതായി അരിഞ്ഞും തണ്ട് നീളത്തിൽ നുറുക്കിയും എടുക്കണം.
- നുറുക്കി വച്ച തണ്ടിലേക്ക് വേവിക്കാൻ ആവശ്യമായ വെള്ളം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അടച്ചു വച്ചു വേവിക്കുക.
- നാളികേരം, ജീരകം, പച്ചമുളക് എന്നിവ ഒരു നുള്ള് വെള്ളം ചേർത്ത് നന്നായി ചതച്ചെടുക്കുക. തണ്ട് വേവ് ആയാൽ അതിലേക്കു പച്ചമാങ്ങാ തൊലി കളഞ്ഞു നുറുക്കിയത് ചേർത്ത് 2 തൊട്ടു 3 മിനിറ്റ് വേവിക്കുക.
- അതിലേക്കു ചീരയില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അടച്ചു വച്ചു വേവിക്കുക. ചതച്ച നാളികേരം ചേർത്തിളക്കി ഒന്ന് കൂടി അടച്ചു വച്ചു വേവിക്കാം. നാളികേരം നന്നായി വെന്ത ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി തീ അണയ്ക്കാം.
English Summary : Cheera Aviyal is a delicious innovative dish prepared from red spinach.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.