ഗോതമ്പുപൊടി കൊണ്ടു പഴം പൊരി, എല്ലാവർക്കും ഇഷ്ടപ്പെടും രുചി
Mail This Article
×
നാലുമണി പലഹാരമായി രുചികരമായ പഴം പൊരി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഗോതമ്പുമാവ് - 1/2 കപ്പ്
- അരിപ്പൊടി - 1/3 കപ്പ്
- റവ - 1 /4 കപ്പ്
- ജീരകം - 1/2 ടീസ് സ്പൂൺ
- എള്ള് - 1 ടീസ് സ്പൂൺ
- ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
- പഞ്ചസാര - 3 ടേബിൾ സ്പൂൺ
- ബേക്കിങ് പൗഡർ – കുറച്ച്
- തൈര് - 1/3 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പാത്രത്തിൽ ഗോതമ്പുമാവ്, റവ, അരിപ്പൊടി, ജീരകം, എള്ള്, ഏലയ്ക്കാപ്പൊടി, പഞ്ചസാര, ഉപ്പ്, ബേക്കിങ് പൗഡർ, തൈര് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്തു മാവു കട്ടിയിൽ യോജിപ്പിച്ചെടുക്കുക.
- ഏത്തക്ക നീളത്തിൽ മുറിച്ചെടുത്തു മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
English Summary : Substituting maida with wheat flour, this version of pazhampori is also relatively healthy.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.