പോഷക സമൃദ്ധമായ മുളപ്പിച്ച ചെറുപയര്‍ സലാഡ്, ഏതുസമയത്തും കഴിക്കാം
Mail This Article
ശരീരഭാരം കുറയ്ക്കാനും ധാരാളം പോഷകങ്ങള്‍ ലഭിക്കാനും ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയറുവർഗങ്ങൾ ചേര്‍ത്ത സലാഡ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ടിവി കാണുമ്പോള്‍ വെറുതെ കൊറിക്കാനോ ഒക്കെ വളരെ നല്ലതാണ് ആൻറി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഈ സലാഡുകള്‍.
ചേരുവകൾ
• ചെറുപയര്‍ - 1/2 കപ്പ്
• ഉപ്പ് - ആവശ്യത്തിന്
• മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
• വെള്ളം - ആവശ്യത്തിന്
• സവാള - 1 ഇടത്തരം
• തക്കാളി - 1 ഇടത്തരം
• കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
• നാരങ്ങാനീര് - 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
• ചെറുപയര്‍ നന്നായി കഴുകി കുതിര്‍ത്തെടുത്ത ശേഷം മുളപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വേവിക്കുക.
• സവാളയും തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ഉപ്പുചേര്‍ത്തിളക്കി വേവിച്ച് മാറ്റിവച്ച ചെറുപയറും കുരുമുളകുപൊടിയും നാരങ്ങാനീരും കൂടി ചേര്‍ത്തു പതുക്കെ യോജിപ്പിച്ചെടുത്താല്‍ അത്യന്തം പോഷകസമൃദ്ധമായ മുളപ്പിച്ച ചെറുപയര്‍ സലാഡ് റെഡി!
English Summary : Healthy Green Gram Sprout Salad Recipe