കാപ്പിപ്പൊടി ചേർക്കാതെ നല്ല ഹെൽത്തി കാപ്പി
Mail This Article
ഒരു തരി പോലും കാപ്പിപ്പൊടി ഇല്ലാത്ത കാപ്പി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മല്ലി - അരക്കിലോ
- പഞ്ചസാര - അരക്കിലോ
- വെള്ളം -കാപ്പി തയാറാക്കാൻ ആവശ്യത്തിന്
- പാൽ - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോ കാണാം
ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്കു മുഴുവനായിട്ടുള്ള മല്ലി ചേർത്തു നന്നായി വറുക്കുക. ശേഷം അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം, പഞ്ചസാര ഉരുകി ചേർന്ന് ഒരു ബ്രൗൺ കളർ ആയി നല്ല കട്ടിയായി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക. തണുത്തു കഴിയുമ്പോൾ പൊട്ടിച്ചു എടുക്കാൻ പാകത്തിൽ ആയിരിക്കണം, പൊട്ടിച്ചെടുത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. സാധാരണ കാണുന്ന കാപ്പിപ്പൊടി പോലെ തന്നെ ഉണ്ടാവും ഈ ഒരു പൊടിയും.
ഒരു പാത്രം വച്ചു വെള്ളമൊഴിച്ച് അത് തിളച്ചു തുടങ്ങുമ്പോൾ തയാറാക്കി വച്ചിട്ടുള്ള പൊടിയിൽനിന്ന് പാകത്തിന് പൊടി സാധാരണ കാപ്പി തയാറാക്കുന്നതു പോലെ തന്നെ ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് പാൽ ആവശ്യമെങ്കിൽ ചേർത്ത് പാൽ കാപ്പിയായും കുടിക്കാം. പാലു ചേർത്തില്ലെങ്കിൽ കട്ടൻകാപ്പിയായും കുടിക്കാം. മധുരം പാകത്തിന് ചേർത്ത് കൊടുക്കാവുന്നതാണ് ഈയൊരു കാപ്പി കുടിക്കുന്നത് വളരെ ഹെൽത്തിയാണ്. സാധാരണ കാപ്പി കുടിക്കുമ്പോൾ ഉണ്ടാകുന്ന യാതൊരു പ്രശ്നങ്ങളും ഇല്ല. പൊടിച്ചു വെച്ചിട്ടുള്ള പൊടി കുറെനാൾ വായുകടക്കാത്ത കുപ്പിയിൽ സാധാരണ കാപ്പിപ്പൊടി പോലെ തന്നെ സൂക്ഷിക്കാവുന്നതാണ്.
English Summary : Coffee without coffee powder recipe.