റാഗി വട, വ്യത്യസ്തമായ പലഹാരം വീട്ടിൽ ഒരുക്കാം
Mail This Article
×
എരിവും പുളിയും ചേരുന്നൊരു രസികൻ പലഹാരം, റാഗി വട തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- റാഗിപ്പൊടി – 2 കപ്പ്
- കടുക് – 1/2 ടീസ്പൂൺ
- കടലപരിപ്പ് – 1 ടീസ്പൂൺ
- ഇഞ്ചി – 1 ടീസ്പൂൺ
- പച്ചമുളക് – 3
- കറിവേപ്പില – കുറച്ച്
- സവാള – 1
- പുളിവെള്ളം
- വെളിച്ചെണ്ണ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായാൽ കടുക് ഇടുക.
- കടലപരിപ്പ് ചേർക്കുക.
- കടുക് പൊട്ടിയാൽ ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എല്ലാം ചേർത്ത് ഒന്നു വാട്ടിയതിനു ശേഷം റാഗി പൊടിയിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും കുറച്ചു പുളിവെള്ളവും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴച്ച് ചെറിയ ഉരുളകൾ എടുത്ത് പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക.
- റാഗി വട തയാർ.
English Summary : Ragi vada, Finger millet Vada Snack Recipe by Mamtha V. N
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.