ആട്ട കൊണ്ടൊരു കൊതിയൂറും ശർക്കര അപ്പം
Mail This Article
×
കുട്ടികൾക്കായി ആട്ട കൊണ്ടൊരു കൊതിയൂറും ശർക്കര അപ്പം.
ചേരുവകൾ
- ആട്ട - 1 കപ്പ്
- ശർക്കര - ആവശ്യത്തിന്
- തേങ്ങ ചിരകിയത് - കാൽകപ്പ്
- വെള്ളം - കുഴയ്ക്കുവാൻ പാകത്തിന്
- ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
- ആട്ടയിലേക്ക് ആവശ്യത്തിന് ശർക്കര ഉടച്ചു ചേർക്കുക. (മധുരത്തിന് അനുസരിച്ച് ശർക്കര ചേർത്തു കൊടുക്കാം). അതിലേക്കു ചിരകി വച്ചിരിക്കുന്ന തേങ്ങയും ഒരു നുള്ള് ഉപ്പും ചേർത്തു കൊടുക്കുക.
- ശേഷം അപ്പത്തിന് ആവശ്യമായ വെള്ളവും ചേർത്ത് അയവായി കുഴച്ചെടുക്കുക.
- ഇനി ചൂടായ പാനിലേക്കു അൽപം നെയ്യ് / വെളിച്ചെണ്ണയോ തടവി കൊടുത്ത ശേഷം. ഈ മിശ്രിതം ഒഴിച്ച് കൈവച്ചു പരത്തി എടുക്കാം.
English Summary : Instant atta dosa, It is easy to prepare it at home.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.