ADVERTISEMENT

നോൺവെജ് രുചിയിൽ ചക്കക്കുരു കറിവയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. ചക്കക്കുരു തൊലി കളഞ്ഞു നുറുക്കിയത് - 1 കപ്പ്‌
2. സവാള - 1 എണ്ണം
3. ചെറിയ ഉള്ളി - 20 എണ്ണം
4. പച്ചമുളക് - 2 എണ്ണം
5. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് - കുറച്ച്
6. കറിവേപ്പില
7. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
8. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
9. മുളകുപൊടി - 1 1/4 ടീസ്പൂൺ
10. മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ
11. ഗരം മസാല - 1/2 ടീസ്പൂൺ
12. ജീരകപ്പൊടി - 1 നുള്ള്
13. കുരുമുളകുപൊടി - 1/4 ടീസ്പൂൺ
14. പെരുംജീരകപ്പൊടി - 1/2 ടീസ്പൂൺ
15. പെരും ജീരകം - 1/2 ടീസ്പൂൺ
16. കടുക് - 1/2 ടീസ്പൂൺ
17. വറ്റൽ മുളക് - 2 എണ്ണം
18. ഉപ്പ്

തയാറാക്കുന്ന വിധം

നുറുക്കി വച്ച ചക്കക്കുരു ആവശ്യത്തിന് ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് അധികം ഉടഞ്ഞു പോകാതെ വേവിക്കുക. 2 വിസിൽ മതി. 

ഒരു പാത്രം ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ ഒഴിക്കുക. പെരുംജീരകം, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്തിളക്കുക. അതിലേക്കു സവാള, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്തു കുറച്ച് ഉപ്പ് കൂടി ഇട്ട് വഴറ്റുക. ചെറുതായ് കളർ മാറുമ്പോൾ കറിവേപ്പില ചേർത്തു ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റുക. അതിലേക്കു തീ താഴ്ത്തി വച്ചു 8 മുതൽ 13 വരെ ഉള്ള ചേരുവകൾ (പൊടികൾ )ചേർത്തു നന്നായി ചൂടാക്കുക. 

അതിലേക്കു ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു വഴറ്റുക. വേവിച്ച ചക്കക്കുരു ചേർത്ത് ഇളക്കി ഒന്നര കപ്പ് തിളച്ചവെള്ളം ചേർത്തു 5 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം അടച്ചു വച്ചു മീഡിയം തീയിൽ 15 മിനിറ്റു വേവിക്കുക. കറി നന്നായി കുറുകി മസാല വേവ് ആയി കഴിഞ്ഞാൽ പെരും ജീരകം പൊടിച്ചതും ചേർത്ത് ഇളക്കി തീ അണയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക് എന്നിവ പൊട്ടിച്ച് കറിയിലേക്ക് ഇടുക.

English Summary : Jackfruit seed masala curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com