ADVERTISEMENT

കിണ്ണത്തപ്പം എല്ലാവർക്കും ഏറെ ഇഷ്ടപെടുന്ന ഒരു പലഹാരമാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. സാധാരണയായി അരിപ്പൊടി, തേങ്ങാപ്പാൽ, പഞ്ചസാര തുടങ്ങിയവ കൊണ്ടാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. പച്ചരി അരച്ചും ഇത് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ എളുപ്പത്തിൽ സോഫ്റ്റായ കിണ്ണത്തപ്പം എങ്ങനെയാണ് തയാറാക്കുന്നത് എന്നു നോക്കിയാലോ.

 

ചേരുവകൾ:

  • വറുത്ത അരിപ്പൊടി - 1 കപ്പ് 
  • ചൂട് പാൽ - 2 കപ്പ് 
  • ചൂട് വെള്ളം - ½ കപ്പ് 
  • പഞ്ചസാര - ¾ കപ്പ് 
  • ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • ജീരകം - വിതറുന്നതിന്

 

തയാറാക്കുന്ന വിധം

അരിപ്പൊടി ഒന്നു രണ്ടു മിനിറ്റ് വറുത്തെടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചെറുതായി ചൂടാറി കഴിഞ്ഞാൽ ചൂട് പാലും വെള്ളവും ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ  യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവയും ചേർത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കാം. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവി മാവ് നല്ലതുപോലെ ഇളക്കി പാത്രത്തിലേക്ക് കോരിയൊഴിച്ച് മുകളിൽ ജീരകം വിതറി 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം. നന്നായി ചൂടാറിയ ശേഷം മുറിച്ച് ഉപയോഗിക്കാം.  

 

English Summary : Kinnathappam, easy snack without coconut milk and grinding.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com