ADVERTISEMENT

രുചികരവും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമായ മത്തങ്ങ ദോശ. മത്തങ്ങാ കഴിക്കാത്ത കുട്ടികൾ വരെ ഇഷ്ടത്തോടെ കഴിച്ചു പോകും ഈ മൊരിഞ്ഞ ദോശ. തയാറാക്കാനും വളരെ എളുപ്പമാണ്. 

ചേരുവകൾ

  • അരി    - 2 കപ്പ്    
  • ഉഴുന്ന്   - 1/4 കപ്പ് 
  • ഉലുവ   - 1/4 സ്പൂൺ 
  • മത്തങ്ങ  - 1/2 കപ്പ് 
  • ജീരകം  - 1 സ്പൂൺ 
  • ചുവന്ന മുളക്   - 1/2 സ്പൂൺ 
  • ഉപ്പ്       - 1 സ്പൂൺ 
  • നെയ്യ് / എണ്ണ   - 2 സ്പൂൺ

തയാറാക്കുന്ന വിധം

  • അരിയും ഉഴുന്നും  ഉലുവയും 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു നന്നായി അരച്ചെടുക്കുക. 
  • ഈ മാവ് 8 മണിക്കൂർ അടച്ചുവയ്ക്കാം. ശേഷം ഉപ്പു ചേർത്തു നന്നായി കലക്കി വയ്ക്കുക.
  • മിക്സിയുടെ ജാറിലേക്കു മത്തങ്ങ, ജീരകം, ചുവന്ന മുളക് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക, ഈ അരപ്പു മാവിലേക്കു ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
  • ദോശക്കല്ലു ചൂടാകുമ്പോൾ അതിലേക്കു നെയ്യ് അല്ലെങ്കിൽ എണ്ണ തേച്ചു മാവ് ഒഴിച്ചു നന്നായി പരത്തി രണ്ടു വശവും വേകിച്ച് എടുക്കാം. നല്ല മൊരിഞ്ഞ മഞ്ഞ നിറത്തിലെ ദോശയാണു മത്തങ്ങ ദോശ.
  • ചുവന്ന മുളകും ജീരകവും എല്ലാം ചേർക്കുന്നതു കൊണ്ടു തന്നെ മറ്റു കറികൾ ഒന്നും ഇല്ലെങ്കിലും ഈ ദോശ കഴിക്കാം. സാധാരണ സാമ്പാർ, ചമ്മന്തി എല്ലാം ഇതിനൊപ്പം വളരെ രുചികരമാണ്.

English Summary : Super soft sponge like pumpkin dosa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com