റോബസ്റ്റ പഴം കൊണ്ട് കറുത്ത ഹൽവ തയാറാക്കാം
Mail This Article
×
മലയാളികളുടെ പ്രിയപ്പെട്ട മധുരമാണ് കറുത്ത ഹൽവ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ബേക്കറിയിൽ കിട്ടുന്നതിലും രുചി ഉള്ള ഹൽവ വീട്ടിൽ തയാറാക്കാം. നന്നായി പഴുത്ത പഴം ചേർത്താൽ ഹൽവയുടെ രുചി ഇരട്ടിയാവും.
ചേരുവകൾ
- വലിയ റോബസ്റ്റ പഴം - 5
- ശർക്കര - ഒരു കപ്പ്
- കോൺഫ്ലോർ / കൂവപ്പൊടി / അരിപ്പൊടി - കാൽ കപ്പ്
- ഏലയ്ക്ക - 5
- നെയ്യ് - 6 ടേബിൾ സ്പൂൺ
- കശുവണ്ടി പരിപ്പ് - കാൽ കപ്പ്
തയാറാക്കുന്ന വിധം
- പഴം ചെറിയ കഷ്ണങ്ങളാക്കി അരിയുക. നന്നായി പഴുത്ത ഏത് പഴം വേണമെങ്കിലും ഉപയോഗിക്കാം. ചെറിയ പഴം ആണെങ്കിൽ പത്തെണ്ണം എടുക്കാം.
- പഴം, ഏലയ്ക്ക, കൂവപ്പൊടി ഇവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പു വറത്തു കോരുക.
- അരച്ച പഴം ചേർത്തു നന്നായി വഴറ്റിയെടുക്കുക.
- വശങ്ങളിൽ നിന്നും വിട്ടു വരുമ്പോൾ ശർക്കര ചേർക്കുക. കല്ലുള്ള ശർക്കരയാണെങ്കിൽ അൽപം വെള്ളം ചേർത്ത് ഉരുക്കി അരിച്ചുവേണം ചേർക്കാൻ.
- ഓരോ അഞ്ചു മിനിറ്റിലും നെയ്യ് ചേർത്തു കൊടുക്കണം.
- ഏകദേശം 20 മിനിറ്റു കൊണ്ട് ഹൽവ ശരിയായ പരുവത്തിലായി വരും. വറുത്തു വച്ച കശുവണ്ടിപ്പരിപ്പ് കൂടി ചേർത്തു വരട്ടുക.
- നെയ്യ് മയം പുരട്ടിയ ഒരു പാത്രത്തിൽ ചൂടോടുകൂടി നിരത്തുക. ഒരു വാഴയില വച്ച് അതിലേക്കു നിരത്തിയാൽ ഹൽവയുടെ രുചി കൂടും.
- തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
English Summary : Black halwa with robusta banana recipe by Ganga Sreekanth
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.