ADVERTISEMENT

വെണ്ടയ്ക്ക കൊണ്ടു വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പലഹാരം. ചായയ്ക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ വിഭവമാണിത്.

 

ചേരുവകൾ

  • വെണ്ടയ്ക്ക        -       100 ഗ്രാം
  • കടലമാവ്           -   2 മുതൽ 3 ടേബിൾ സ്പൂൺ
  • അരിപ്പൊടി         -     1 ടേബിൾ സ്പൂൺ
  • മുളകുപൊടി       -    1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി    -     1/4 ടീസ്പൂൺ
  • മല്ലിപ്പൊടി          -  1/2 ടീസ്പൂൺ
  • ഗരം മസാല       -  1/2 ടീസ്പൂൺ
  • ചാറ്റ് മസാല      -   1 ടീസ്പൂൺ
  • ലെമൺ ജ്യൂസ്‌   - 1 ടീസ്പൂൺ
  • ഉപ്പ്                   -   ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • വെണ്ടയ്ക്ക നാലാക്കി നീളത്തിൽ മുറിച്ചെടുക്കുക. 
  • അതിലേക്ക് ഉപ്പും മുളകുപൊടിയും മറ്റു മസാലകളും നാരങ്ങാനീരും ചേർത്ത് ഇളക്കുക. 
  • ശേഷം 2  ടേബിൾ സ്പൂൺ കടലമാവും അരിപ്പൊടിയും ചേർത്ത് ഇളക്കുക.
  • അതിലേക്കു ചെറുതായി വെള്ളം തളിച്ചു മസാലകളും ഉപ്പും വെണ്ടയ്ക്കയിലേക്കു പിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റു കഴിഞ്ഞു തിളച്ച എണ്ണയിൽ വറുത്ത് എടുക്കാം. ചായയ്ക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാം.

 

English Summary : Vendakkafry is a spicy, tasty and super crispy fries made with tender ladies finger.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com