കറിയൊന്നും ഇല്ലാതെ കഴിക്കാം പോഷകസമൃദ്ധമായ ദോശയും പനിയാരവും
Mail This Article
പച്ചരിയും ഉഴുന്നും കടലപ്പരിപ്പും ചെറുപയർ പരിപ്പും വച്ച് ഉണ്ടാക്കുന്ന ഈ ദോശയിൽ പോഷക ഗുണങ്ങൾ ധാരാളമുണ്ട്.
ചേരുവകൾ
- പച്ചരി - 1 കപ്പ്
- ഉഴുന്ന് - 1/4 കപ്പ്
- കടലപ്പരിപ്പ് - 1/4 കപ്പ്
- ചെറുപയർ പരിപ്പ് - 1/4 കപ്പ്
- ഉണക്കമുളക് - 2
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - 4
- പച്ചമുളക് - 3
- കറിവേപ്പില - കുറച്ച്
- ഉപ്പ് – പാകത്തിന്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് - ഒരു പിടി
തയാറാക്കുന്ന വിധം
∙ പച്ചരി, കടലപ്പരിപ്പ്, ഉഴുന്ന്, ചെറുപയർ പരിപ്പ്, ഉണക്കമുളക് എന്നിവ നന്നായി കഴുകിയതിനു ശേഷം 2 മണിക്കൂർ കുതിരാൻ ഇടുക.
∙ 2 മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാർ എടുത്ത് അതിലേക്കു നേരത്തെ കുതിർത്തു വച്ച, പച്ചരി, കടലപ്പരിപ്പ്, ഉഴുന്ന്, ചെറുപയർ പരിപ്പ്, ഉണക്കമുളക്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഇതിലേക്ക് ജീരകവും മല്ലിയിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു, 5 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
∙നന്നായി പൊങ്ങി വന്ന മാവ് ചൂടായ ദോശക്കല്ലിൽ ഒഴിച്ച് ദോശ ചുട്ടെടുക്കാം. ഇതേ മാവ് തന്നെ ഉണ്ണിയപ്പ ചട്ടിയിൽ ഒഴിച്ച് പനിയാരവും ചുട്ടെടുക്കാം.
English Summary : Healthy and easy instant breakfast recipe.