ചക്കക്കുരു തൊലി കളഞ്ഞെടുത്ത് ഒരു മാസം വരെ സൂക്ഷിക്കാം
Mail This Article
രണ്ടു മിനിറ്റിൽ ചക്കക്കുരു തൊലി കളയാനും 1 മാസം വരെ ഫ്രഷായി എടുത്തു വയ്ക്കാനും ഈ രീതിയിൽ ചെയ്തു നോക്കൂ.
തയാറാക്കുന്ന വിധം
ചക്കക്കുരു നന്നായി കഴുകിയ ശേഷം ഒരു പ്രഷർ കുക്കറിൽ ഇടുക. അതിലേക്കു ചക്കക്കുരു മൂടി നിൽക്കുന്ന വിധത്തിൽ വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. അടച്ച് ഉയർന്ന തീയിൽ വച്ച് ഒരു വിസിൽ വരെ വേവിക്കുക. (ചക്കക്കുരു ഒരു പാട് വേവിക്കരുത്). അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞു ചക്കക്കുരു നന്നായി തണുക്കാൻ വയ്ക്കുക. നന്നായി തണുത്തു കഴിഞ്ഞാൽ കത്തി ഒന്നും ഇല്ലാതെ കൈ കൊണ്ട് തന്നെ എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാം.
അതിനു ശേഷം നന്നായി തണുത്തു എന്നു ഉറപ്പാക്കിയിട്ട് ഒരു സിപ് ലോക്ക് കവറിലോ അല്ലെങ്കിൽ സാധരണ പ്ലാസ്റ്റിക് കവറിലോ ഈ ചക്കക്കുരു ഇട്ട് വായു കടക്കാത്ത രീതിൽ മുറുക്കി മടക്കി ഫ്രീസറിൽ വച്ചു ഒരു മാസം വരെ സൂക്ഷിക്കാം.
English Summary : Jackfruit seeds cleaning tips.