സേമിയ ഉപ്പുമാവ്, എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവം
Mail This Article
രുചികരമായ സേമിയ ഉപ്പുമാവ് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- സേമിയ - 1 കപ്പ്
- ഉള്ളി - 1/4 കപ്പ്
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 ടീസ്പൂൺ
- തേങ്ങ ചിരകിയത് -1/4 ടീസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
- കടല പരിപ്പ് -1 ടീസ്പൂൺ
- ചുവന്ന മുളക് -2 എണ്ണം
- വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
- വെള്ളം - 2.5 കപ്പ്
- ഉപ്പ് -ആവശ്യത്തിന്
- കറി വേപ്പില
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ സേമിയ എണ്ണയില്ലാതെ വറുത്തെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ കടലപരിപ്പ്, ഉഴുന്നു പരിപ്പ്, ചുവന്ന മുളകു പൊട്ടിച്ചത് എന്നിവ ഇട്ടു വറക്കുക. അതിലേക്കു ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റുക. വഴറ്റി വരുമ്പോൾ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറത്തു വച്ച സേമിയ ചേർത്തു കൊടുക്കുക. അടച്ചു വച്ചു വേവിക്കുക. വെള്ളം വറ്റി സേമിയ വെന്തു വരുമ്പോൾ തേങ്ങ ചേർത്തു കൊടുക്കുക. കുറച്ചു വെളിച്ചെണ്ണയും മല്ലിയിലയും തൂവി കൊടുക്കുക.
English Summary : Vermicelli is any child's favourite food, easy recipe.