ADVERTISEMENT

പാർട്ടികളിൽ വിസ്മയം തീർക്കാൻ വേറിട്ട രുചിയിലൊരു കോക്കനട്ട് മാക്രോൺ.

 

ചേരുവകൾ

  • മധുരമുള്ള ഉണക്ക തേങ്ങാപ്പീര - 2 1/2 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് - 1/3 കപ്പ്
  • വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ
  • മുട്ടയുടെ വെള്ള - 1 എണ്ണം
  • ചോക്കോ ചിപ്സ് - 1/2 കപ്പ്

 

തയാറാക്കുന്ന വിധം 

ഒരു മിക്സിങ് ബൗളിലേക്കു മധുരമുള്ള തേങ്ങാപ്പീരയും കണ്ടൻസ്ഡ് മിൽക്കും വാനില എക്സ്ട്രാക്റ്റും കൂടെ നന്നായി ചേർത്തിളക്കി വയ്ക്കുക.

വേറൊരു ബൗളിൽ മുട്ടയുടെ വെള്ള നന്നായി സ്റ്റിഫാക്കി തേങ്ങാ മിശ്രിതത്തിലേക്ക് ചേർത്ത് സാവധാനം ഫോൾഡ് ചെയ്തെടുക്കുക.

ശേഷം ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ  ഓയിൽ ബ്രഷ് ചെയ്തു 2 ടീസ്പൂൺ വലുപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കുക .

325 ഡിഗ്രി ഫാരൻഹീറ്റിൽ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 20 - 25 മിനിറ്റ് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്തു തണുക്കുമ്പോൾ ഉരുക്കി വച്ചിരിക്കുന്ന ചോക്ലേറ്റിൽ മുക്കി സെറ്റ് ആക്കി ഉടനെ തന്നെ വിളമ്പാം.

English Summary : Chocolate dip coconut macaroon recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com