നാടൻ നെല്ലിക്ക അച്ചാർ, രുചികരമായി തയാറാക്കാം
Mail This Article
×
ധാരാളം പോഷകഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. നെല്ലിക്ക കൊണ്ട് രുചികരമായ അച്ചാർ തയാറാക്കാം.
ചേരുവകൾ
- നെല്ലിക്ക - 20 എണ്ണം
- വെളുത്തുള്ളി അരിഞ്ഞത് - കാൽ കപ്പ്
- പച്ചമുളക് - 4
- നല്ലെണ്ണ - കാൽ കപ്പ്
- കടുക് - ഒരു ടീസ്പൂൺ
- വറ്റൽ മുളക് - 3
- കറിവേപ്പില - 2 തണ്ട്
- കാശ്മീരി മുളകുപൊടി - രണ്ടര ടേബിൾസ്പൂൺ
- കായപ്പൊടി - അര ടീസ്പൂൺ
- ഉലുവ പൊടി - കാൽ ടീസ്പൂൺ
- വെള്ളം - അരക്കപ്പ്
- വിനാഗിരി - കാൽകപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നെല്ലിക്ക കഴുകി വൃത്തിയാക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.
- ചൂടാറുമ്പോൾ നെല്ലിക്കയുടെ കുരു മാറ്റി നാലായി മുറിച്ചെടുക്കുക.
- ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
- നീളത്തിൽ കീറിയ വെളുത്തുള്ളി, കറിവേപ്പില, വറ്റൽ മുളക് ഇവ ചേർത്ത് വഴറ്റുക.
- വെളുത്തുള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ പച്ചമുളക് കൂടി ചേർത്ത് വഴറ്റുക.
- മുളകിന്റെയും പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്തു മുളകുപൊടിയും, കായപ്പൊടിയും, ഉലുവപ്പൊടിയും ചേർക്കുക.
- വീണ്ടും തീ ഓൺ ചെയ്തശേഷം ചെറിയ ചൂടിൽ പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.
- വെള്ളവും വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
- അരിഞ്ഞുവച്ച നെല്ലിക്ക കൂടി ചേർത്ത് യോജിപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.
- ചൂടാറിയ ശേഷം ചില്ല് കുപ്പിയിലാക്കി സൂക്ഷിക്കാം.
- ഈ അച്ചാർ പുറത്ത് നാലുദിവസം വരെയും ഫ്രിജിൽ രണ്ടുമാസം വരെയും സൂക്ഷിക്കാം
English Summary : Kerala Style tasty Gooseberry pickle.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.