ADVERTISEMENT

നാലു മണിക്ക് സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾ ആദ്യം തിരക്കുക ഇന്ന് എന്താ സ്പെഷൽ എന്നാവും. വീട്ടിലൊരു ഇൻസ്റ്റന്റ് പീത്‍സ പരീക്ഷിച്ചാലോ?

ചേരുവകൾ

∙ ചോറ് - അര കപ്പ്
∙ മുട്ട - രണ്ടെണ്ണം
∙ ഉപ്പ് - അര ടീസ്പൂൺ
∙ കുരുമുളക് - അര ടീസ്പൂൺ
∙ എണ്ണ - രണ്ട് ടീസ്പൂൺ
∙ മൊസറെല്ല ചീസ് - അരക്കപ്പ്
∙ തക്കാളി - ഒരെണ്ണം
∙ ടൊമാറ്റോ സോസ് - ഒരു ടീസ്പൂൺ 
∙ മയോണിസ് - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ട ഉടച്ച് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കുക. അതിലേക്ക് ചോറ് മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ശേഷം മിക്സ് അതിലേക്ക് ഒഴിച്ച ബേസ് തയാറാക്കാം. തിരിച്ചും മറിച്ചും നന്നായി പാകം ചെയ്തെടുക്കുക. ഇനി ഇതിന്റെ മുകളിൽ ചീസും മുറിച്ച് വച്ച തക്കാളിയും ചേർത്ത് മൂടിവച്ച് വേവിക്കുക.

English Summary : Instant pizza, delicious vegetable egg pizza in a non stick pan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com