ADVERTISEMENT

അരി കുതിർക്കാൻ ഇടാൻ മറന്നുപോകുന്ന അവസരങ്ങളിൽ എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇത്. അരമണിക്കൂറിനുള്ളിൽ തയാറാക്കി എടുക്കാൻ സാധിക്കും. വറുത്ത റവ ഉപയോഗിച്ച് ഈ അപ്പം ഉണ്ടാക്കാം.

ചേരുവകൾ

• വറുത്ത റവ - ഒന്നര കപ്പ്
• ഇളം ചൂട് വെള്ളം   - ഒരു കപ്പ് 
• ചിരകിയ തേങ്ങ - അര കപ്പ് 
• ഉപ്പ് - പാകത്തിന്
• ഇൻസ്റ്റന്റ് യീസ്റ്റ്  - മുക്കാൽ ടീസ്പൂൺ
• ചുവന്ന ഉള്ളി - രണ്ടല്ലി
• ഗോതമ്പുപൊടി - 3 ടേബിൾ സ്പൂൺ 
• തക്കാളി ചെറുതായി  അരിഞ്ഞത് – 1 ഇടത്തരം
• പച്ചമുളക് ചെറുതായി  അരിഞ്ഞത് – 3
• ഇഞ്ചി ചെറുതായി  അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
• വെളുത്തുള്ളി ചെറുതായി  അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
• മല്ലിയില ചെറുതായി  അരിഞ്ഞത് - ഒരു പിടി  
• ജീരകം – 1/2 ടീസ്പൂൺ 
• ചില്ലി ഫ്ലേക്സ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

•മിക്സിയുടെ ജാറിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ച ശേഷം റവ അതിലേക്ക് ഇടുക. ശേഷം അര കപ്പ് ചിരകിയ തേങ്ങ ചേർക്കുക.  ഉപ്പ്, യീസ്റ്റ് രണ്ടല്ലി ചുവന്ന ഉള്ളി എന്നിവ ചേർക്കുക. ഉള്ളിയുടെ രുചി ഇഷ്ടമില്ലാത്തവർ ഇത് ചേർക്കേണ്ടതില്ല. 3 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി കൂടി ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ചു യോജിപ്പിക്കാം. ശേഷം അരക്കപ്പ്  വെള്ളം ഒഴിച്ചു യോജിപ്പിക്കുക. ശേഷം തരികളൊന്നുമില്ലാതെ നല്ല പേസ്റ്റ് പരുവത്തിൽ മിക്സിയിൽ അരച്ചെടുക്കുക. അരച്ച് എടുക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ വീണ്ടും ഒഴിച്ചു കൊടുക്കണം. 

•അരച്ചെടുത്ത മാവ് അരമണിക്കൂർ വയ്ക്കുക. അരമണിക്കൂറിന് ശേഷം മാവ് പുളിച്ചു പൊങ്ങി വരും.

•ഇതിലേക്കു തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതും ഉണക്കമുളകു പൊടിയും ജീരകവും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

•ഒരു തവ ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരിയൊഴിച്ചു ചുട്ടെടുക്കുക. വെന്തു വരുമ്പോൾ നെയ്യ് തേച്ചു കൊടുത്തു ചൂടോടെ വിളമ്പാം. 

English Summary :  Here is the recipe to make soft, fluffy and tasty Rava appam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com