വ്യത്യസ്ത രുചിയിൽ ഒരുക്കാം മസാല ചായ
Mail This Article
×
മസാല ചായ വളരെ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- വെള്ളം - 1.5 കപ്പ്
- പാൽ - 1 കപ്പ്
- ഇഞ്ചി - 1 ഇഞ്ച്
- ഏലക്ക - 2 എണ്ണം
- ഗ്രാമ്പു - 2 എണ്ണം
- പഞ്ചസാര - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
വെള്ളവും പാലും ചേർത്തു തിളപ്പിക്കാൻ വയ്ക്കുക. അതിലേക്കു ഏലക്ക ചതച്ചതും ഗ്രാമ്പു, ഇഞ്ചി ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്തു നന്നായി 5 മിനിറ്റു തിളപ്പിക്കുക. ശേഷം ചായപ്പൊടി (തരികൾ ഉള്ളത് ) ഇട്ടു നന്നായി ഇളക്കി 5 മുതൽ 8 മിനിറ്റു വരെ തിളപ്പിക്കുക.
അരിച്ച ശേഷം പഞ്ചസാര ചേർക്കുക. ചൂടോടെ കുടിക്കാം.
English Summary : A refreshing cup of hot tea is enough to shake away weariness and fill you with energy.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.