ADVERTISEMENT

ഒരു ഔഷധ സസ്യമാണ്‌‌ മുത്തിള്‍. കരിന്തക്കാളി, കരിമുത്തിള്‍, കുടകൻ, കുടങ്ങല്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഈ സസ്യത്തിന്റെ തോരൻ വളരെ എളുപ്പം തയാറാക്കാവുന്നതും ആരോഗ്യദായകവും സ്വാദിഷ്ടവുമാണ്.

 

ചേരുവകൾ

  • മുത്തിൾ‌  -  2 കൈപ്പിടി
  • ഉപ്പ്‌ - 1/2 ടീ സ്പൂൺ
  • മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ ‌
  • വെളിച്ചെണ്ണ -  3 ടേബിൾ സ്പൂൺ
  • കടുക്‌ - 1 ടേബിൾ സ്പൂൺ
  • അരി - 1 ടേബിൾ സ്പൂൺ
  • ഉണക്കമുളക്‌ - 2 എണ്ണം
  • വെളുത്തുള്ളി - 4 അല്ലി
  • ചിരകിയ നാളികേരം - 1/2 ബൗൾ

 

തയാറാക്കുന്ന വിധം

  • മുത്തിൾ നന്നായി കഴുകി വൃത്തിയാക്കി‌ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. 
  • ഉപ്പ്‌, മഞ്ഞൾ പൊടി എന്നിവ ചേർത്തു വയ്ക്കുക. 
  • ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ ചെറിയ തീയിൽ ചൂടാക്കുക. 
  • കടുക്‌, അരി എന്നിവ ചേർത്ത്‌ അരി ഗോൾഡൻ ബ്രൗൺ നിറം ആവുന്നത്‌ വരെ ഇളക്കി കൊടുക്കുക. 
  • ഉണക്കമുളക്‌, വെളുത്തുള്ളി എന്നിവ ചേർക്കുക. 
  • അവ നിറം മാറി വരുമ്പോൾ അരിഞ്ഞു വച്ച മുത്തിൾ ചേർത്തു അടച്ചു വച്ച്‌ 2 മിനിറ്റ് വേവിക്കുക. 
  • അടപ്പു തുറന്ന് ചിരകിയ തേങ്ങ ചേർത്ത്‌ ഇളക്കി തീ ഓഫ് ചെയ്താൽ തോരൻ തയാർ. 
  • ഇത്‌ ചോറിനും കഞ്ഞിയ്ക്കും കൂട്ടികഴിയ്ക്കാൻ സ്വാദിഷ്ടമാണ്‌.

 

English Summary : Muthil thoran, Karkidakam special dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com