ADVERTISEMENT

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയിൽ വ്യത്യസ്തവും രുചികരവുമായ കടല പുലാവ് 10 മിനിറ്റിനുള്ളിൽ തയാറാക്കാം. 

ചേരുവകൾ

1. ബസ്മതി റൈസ് വേവിച്ചത് - ഒന്നര കപ്പ്‌
2. വെള്ളക്കടല വേവിച്ചത് - അരകപ്പ്
3. എണ്ണ/നെയ്യ് - ഒന്നര ടീസ്പൂൺ
4. ജീരകം - അരടീസ്പൂൺ
5. ഏലക്ക - 2 എണ്ണം
6. ഗ്രാമ്പൂ - 3 എണ്ണം
7. പച്ചമുളക് - 2 എണ്ണം
8. ഇഞ്ചി ചതച്ചത് - അരടീസ്പൂൺ
9. സവാള അരിഞ്ഞത് - 1 എണ്ണം
10. തക്കാളി - 1 എണ്ണം
11. മഞ്ഞൾ പൊടി - അരടീസ്പൂൺ
12. കാശ്മീരി മുളകുപൊടി - അരടീസ്പൂൺ
13. ചനമസാല /ഗരംമസാല - ഒന്നര ടീസ്പൂൺ
14. ഉപ്പ് - ആവശ്യത്തിന്
15. മല്ലിയില - അരിഞ്ഞത്

 

തയാറാക്കുന്ന വിധം

ഒരു  ഫ്രൈയിങ് പാനിൽ എണ്ണ/നെയ്യ് എന്നിവ ചൂടാക്കി ജീരകം, ഗ്രാമ്പൂ, ഏലക്ക എന്നിവ വറക്കുക. അതിലേക്കു പച്ചമുളകും സവാളയും ഇട്ട് ബ്രൗൺ നിറമാകുന്നവരെ വഴറ്റുക. സവാള ബ്രൗൺ നിറമായി വന്നാൽ തക്കാളിയും മഞ്ഞൾ പൊടി, മുളകുപൊടി, ചന മസാലപ്പൊടിയും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു കടലയും ചോറും ഉപ്പും കൂടി ചേർത്തു 3 മിനിറ്റ്  അടച്ചു വയ്ക്കുക. മൂന്ന്  മിനിറ്റിനു ശേഷം മല്ലിയില കൂടി ഇട്ട് അലങ്കരിക്കാം.

English Summary : Quick chole, chana pulav within 10 minutes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com