ഓട്സ് കഴിക്കാത്തവരും കഴിച്ചു പോകും ഈ രീതിയിൽ ദോശ തയാറാക്കിയാൽ
Mail This Article
ഓട്സ് ദോശ വളരെ ഹെൽത്തിയും രുചികരവുമാണ്, വളരെ പെട്ടെന്ന് തയാറാക്കാനും സാധിക്കും.
കറി ഒന്നും ഇല്ലെങ്കിലും ഈ ദോശ വളരെ രുചികരമാണ്. ഓട്സ് കഴിക്കാത്തവരും കഴിച്ചു പോകും ഈ വിഭവം.
ചേരുവകൾ
- ദോശ മാവ് (അരി, ഉഴുന്ന്, ഉലുവ ) - 1 കപ്പ്
- ഓട്സ് - 1 കപ്പ്
- സവാള -1 എണ്ണം
- പച്ചമുളക് -1 എണ്ണം
- ഇഞ്ചി - 1 സ്പൂൺ
- ഉപ്പ് - 1 സ്പൂൺ
- മല്ലിയില - 3 സ്പൂൺ
തയാറാക്കുന്ന വിധം
അരി, ഉഴുന്ന്, ഉലുവ എന്നിവ കുതിർത്ത് അരച്ച് 8 മണിക്കൂർ വച്ചതിനുശേഷം ആ ദോശമാവിൽ നിന്ന് ഒരു കപ്പ് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു കപ്പ് ഓട്സ് തരിതരിയായി പൊടിച്ചെടുക്കാം. പൂർണമായും പൗഡറായി മാറരുത്, ദോശമാവിലേക്കു പൊടിച്ചെടുത്ത ഓട്സ് ചേർത്തു കൊടുക്കാം.
ശേഷം ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേർത്തു നന്നായി കുഴച്ചെടുക്കുക. ദോശക്കല്ലിലേക്കു കുറച്ച് നല്ലെണ്ണ നല്ലവണ്ണം തേച്ചതിനുശേഷം മാവൊഴിച്ച് പരത്തി അതിനു മുകളിലേക്കു നെയ്യോ, വെണ്ണയോ നല്ലെണ്ണയോ ഒഴിച്ച് നല്ല മൊരിഞ്ഞ ദോശ തയാറാക്കി എടുക്കാം.
English Summary : Readers Recipe - Oats Dosa Recipe by Asha Narayanan