ADVERTISEMENT

ഐസ്ക്രീമിനു പകരം കുട്ടികൾക്കു കൊടുക്കാൻ തൈരും പഴങ്ങളും ചേർത്തൊരു വ്യത്യസ്ത മധുരക്കൂട്ട് പരിചയപ്പെടാം.

 

ചേരുവകൾ

  • കട്ട തൈര് - 2 കപ്പ്
  • വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ  
  • സ്ട്രോബെറി - 1/4 കപ്പ്  
  • ബ്ലൂ ബെറി -1/4 കപ്പ്  
  • റാസ്ബെറി - 1/4 കപ്പ്  
  • ചോക്കോ ചിപ്സ് - 1/4 കപ്പ്  
  • പീനട്ട് ബട്ടർ ചിപ്സ് -  1/4 കപ്പ്  
  • പിസ്താ - 10 - 12 എണ്ണം

 

തയാറാക്കുന്ന വിധം 

ഒരു മിക്സിങ് ബൗളിലേക്കു കട്ട തൈരിനൊപ്പം വാനില എസൻസ് ചേർത്തിളക്കി അതിലുള്ള കട്ടകളെല്ലാം ഉടച്ചു നല്ല സോഫ്റ്റാക്കി വയ്ക്കുക.

അലങ്കരിക്കാൻ വേണ്ടിയുള്ള പഴങ്ങളും നട്ട്സും ചോക്ലേറ്റ് ചിപ്സും  മാറ്റിവയ്ക്കുക.   

ശേഷം ബട്ടർ പേപ്പർ ലൈൻ ചെയ്ത ബേക്കിങ് ട്രേയിലേക്കു തൈര് മിശ്രിതം ഒരേ കനത്തിൽ സ്പാച്ചുല കൊണ്ട് പരത്തി അതിനു മുകളിലേക്കു പഴങ്ങളും നട്ട്സും ചോക്ലേറ്റ് ചിപ്സും വിതറി ഏകദേശം മൂന്നു മുതൽ നാലു മണിക്കൂർ വരെ സെറ്റാകാൻ ഫ്രീസറിൽ വയ്ക്കുക .

തൈര് നല്ല തണുത്തുറച്ച ശേഷം ഉടനെ തന്നെ ചെറിയ കഷ്ണങ്ങളായി മുറിച്ചു  ഉപയോഗിക്കാവുന്നതാണ് .

 

Content Summary : Frozen Yogurt Bark,Easy Kids Snack recipe by Diji. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com