ADVERTISEMENT

മട്ട അരി നന്നായി കഴുകിയ ശേഷം (മൂന്നോ നാലോ പ്രാവശ്യം കഴുകിയ ശേഷം )പ്രഷർ കുക്കറിൽ ഇടുക. അതിലേക്കു കുക്കറിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിക്കുക. കൂടെ കുറച്ച് ഉപ്പ് കൂടി ചേർക്കുക. ഉപ്പ് ചേർക്കുന്നത് അരി വേവിച്ചെടുക്കുമ്പോൾ കുഴഞ്ഞു പോകാതിരിക്കാനാണ്. അതിനുശേഷം മീഡിയം തീയിൽ ഒരു പത്തു മിനിറ്റ് വയ്ക്കുക. 

 

ഒരു വിസിൽ വന്ന ശേഷം രണ്ടാമത്തെ വിസിൽ കൂടി വന്നാൽ തീ അണയ്ക്കാം (ഓരോത്തരും ഉപയോഗിക്കുന്ന ബർണറിന് അനുസരിച്ചു സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകും. എപ്പോഴും മീഡിയം തീയിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കാം. അതിനുശേഷം കുക്കറിന്റെ പ്രഷർ മുഴുവൻ പോകുന്നതു വരെ വയ്ക്കുക. സാധരണ അരി വാർത്തെടുക്കുന്ന രീതിയിൽ വാർത്തെടുക്കാം.

 

English Summary : How to cook Rice in Pressure Cooker.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com