ADVERTISEMENT

ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ കഴിക്കാൻ സ്വാദിഷ്ടവും തയാറാക്കി ദീർഘനാൾ സൂക്ഷിക്കാവുന്നതുമായി ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട്.

ചേരുവകൾ

  • ചുവന്ന മുളക് മൊത്തമായി - 8 എണ്ണം
  • കാശ്മീരി മുളക്  - 6
  • ഉഴുന്ന് പരിപ്പ് - 1/2 കപ്പ്
  • കടല പരിപ്പ് - 1/4 കപ്പ്
  • പച്ച  അരി / പുഴുക്കൽ അരി - 2 ടേബിൾസ്പൂൺ
  • കുരുമുളക് - 1/2 ടീസ്പൂൺ
  • എള്ള് - 1 ടേബിൾ സ്പൂൺ
  • കറിവേപ്പില - 2 തണ്ട്
  • കായം - 1/2 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഫ്രൈയിങ് പാൻ ചൂടാക്കുക, കുറഞ്ഞ തീയിൽ ചുവന്ന മുളകും കാശ്മീരി മുളകും ചേർക്കുക. 10 മിനിറ്റ് അല്ലെങ്കിൽ മുളക് ഇരുണ്ട നിറമാകുന്നതുവരെ ഡ്രൈ റോസ്റ്റ് ചെയ്യുക.
  • ഒരു പ്ലേറ്റിലേക്കു മാറ്റുക, തണുക്കാൻ അനുവദിക്കുക.
  • അതേ കടായിയിൽ  ഉഴുന്നു പരിപ്പ്, കടല പരിപ്പ്, അരി എന്നിവ ചേർക്കുക.
  • കുറഞ്ഞ തീയിൽ  റോസ്റ്റ് ചെയ്യൂക.
  • ഇത് പകുതി വറുത്തെടുക്കുമ്പോൾ, എള്ള്, കുരുമുളക്  എന്നിവ ചേർക്കുക.
  • 4-5 മിനിറ്റ് വറുത്തെടുത്ത ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റുക.
  • അതേ കടായിയിൽ കറിവേപ്പില ചേർത്തു ഡ്രൈ റോസ്റ്റ് ചെയ്യുക. പ്ലേറ്റിലേക്കു മാറ്റുക, തണുക്കാൻ അനുവദിക്കുക.
  • മിക്സിയുടെ ജാറിൽ  പകുതി അളവ് വറുത്ത ധാന്യങ്ങളും മുളകും ചേർക്കുക, 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക. അത് തരുതരുപ്പായി പൊടിച്ച് എടുക്കാം. ഒരു പാത്രത്തിലേക്കു മാറ്റുക. വറുത്ത മിശ്രിതത്തിന്റെ ബാക്കി ഭാഗം 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക. അത്  തരുതരുപ്പായി പൊടിച്ചെടുക്കുക.
  • പൊടിച്ച രണ്ട് പൊടികളും യോജിപ്പിച്ച് എടുക്കാം. ചൂട് കുറഞ്ഞശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
  • പൊടിയിൽ നെയ്യ് അല്ലെങ്കിൽ എള്ളെണ്ണ ചേർത്ത് ഇഡ്ഡലി അല്ലെങ്കിൽ ദോശയ്ക്കൊപ്പം കഴിക്കാം.

English Summary : Easy recipe of idli dosa podi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com