പുതിന മസാല ചായ, മനസ്സും ശരീരവും ഒരു പോലെ ഫ്രഷ് ആകും രുചി
Mail This Article
പലർക്കും ഒരു ദിവസം പോലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചായ, ഏറ്റവും രുചികരമായി തന്നെ തയാറാക്കാം.
ചേരുവകൾ
- പുതിന - 4 കപ്പ്
- പട്ട -1 കഷ്ണം
- ചുക്ക് പൊടി - 2 സ്പൂൺ
- ഏലക്ക - 10 എണ്ണം
- പാൽ - 2 ഗ്ലാസ്
- വെള്ളം - 1 ഗ്ലാസ്
- പഞ്ചസാര - 2 സ്പൂൺ
- ചായപ്പൊടി - 1 സ്പൂൺ
തയാറാക്കുന്ന വിധം
പുതിന വെയിലത്ത് രണ്ടുമൂന്നു ദിവസം വച്ച് ഉണക്കി എടുക്കാം, ഇനി വെയിലത്ത് വച്ച് ഉണക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വളരെ പെട്ടെന്ന് ഉണക്കിയെടുക്കാം അവ്ൻ ഉണ്ടെങ്കിൽ, അതിന്റെ ഉള്ളിൽ വച്ച് മൂന്ന് മിനിറ്റ് കൊണ്ട് ഇത് നന്നായിട്ട് കളർ ഒന്നും പോകാതെ തന്നെ ഉണക്കിയെടുക്കാം.
ഉണക്കി എടുത്തതിനുശേഷം ഒരു ചീനച്ചട്ടി വച്ച് അതിലേക്കു പട്ടയും ചുക്കുപൊടിയും ഏലക്ക പൊടിച്ചതും ചേർത്തു നന്നായി ചൂടാക്കിയതിനുശേഷം മിക്സിയുടെ ജാറിലേക്കു ചേർത്ത് ഉണങ്ങിയ പുതിനയും ചേർത്തു കൊടുക്കാം. ശേഷം ഇതു വായു കടക്കാത്ത ഒരു ബോട്ടിലിൽ സൂക്ഷിക്കാം.
കട്ടൻ ചായ ഇഷ്ടമുള്ളവർക്ക് ഒരു ഗ്ലാസ് വെള്ളം വച്ച്, അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി ചേർത്ത്, പഞ്ചസാരയും ചേർത്ത് അതിന്റെ ഒപ്പം ഈ പുതിന ചായ മസാലയും ചേർത്തു കൊടുക്കാം. നന്നായി തിളപ്പിച്ച് കഴിഞ്ഞാൽ അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
പാൽചായ ഇഷ്ടമുള്ളവർക്ക് പാൽ ഒഴിച്ച് അതിലേക്ക് പുതിന മസാലയും ചേർത്ത്, ചായപ്പൊടിയും പഞ്ചസാരയും ചേർത്തു നന്നായിട്ട് തിളപ്പിച്ച് അരിച്ചെടുക്കാവുന്ന വളരെ രുചികരവും ഹെൽത്തിയുമായ നല്ല ചായയാണ് പുതിന മസാല ചായ.
English Summary : Pudina masala tea recipe by Asha.