കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ നാരങ്ങ അച്ചാർ
Mail This Article
×
ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് നാരങ്ങ അച്ചാർ. മിക്ക ആളുകൾക്കും വീട്ടിൽ ഉണ്ടാക്കുന്ന നാരങ്ങ അച്ചാറിനേക്കാൾ കൂടുതൽ ഇഷ്ടം പുറത്തുനിന്ന് വാങ്ങുന്ന നാരങ്ങ അച്ചാറിനോടാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വീട്ടിലും തയാറാക്കി എടുക്കാം.
ചേരുവകൾ
- നാരങ്ങ - അരക്കിലോ
- പഞ്ചസാര - 3 ടേബിൾ സ്പൂൺ
- ഉപ്പ് - 2 ടേബിൾ സ്പൂൺ
- നല്ലെണ്ണ - 3 ടേബിൾ സ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- വെളുത്തുള്ളി - അര കപ്പ്
- പച്ചമുളക് - 6
- കറിവേപ്പില - 2 തണ്ട്
- കാശ്മീരി മുളകുപൊടി - രണ്ടര ടേബിൾസ്പൂൺ
- കായപ്പൊടി - അര ടീസ്പൂൺ
- ഉലുവാപ്പൊടി - കാൽ ടീസ്പൂൺ
- വെള്ളം - അരക്കപ്പ്
- വിനാഗിരി - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- നാരങ്ങ ആവിയിൽ 15 മിനിറ്റു വേവിക്കുക.
- ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി പഞ്ചസാരയും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക.
- ഇത് അണുവിമുക്തമാക്കിയ ഒരു ഗ്ലാസ് കുപ്പിയിലാക്കി അടച്ചു വയ്ക്കുക.(കഴുകി വൃത്തിയാക്കിയ കുപ്പി ചൂട് വെള്ളം ഒഴിച്ചു ഒന്നുകൂടി കഴുകി, അല്പം വിനാഗിരി ഒഴിച്ച് കുലുക്കി കളഞ്ഞാൽ മതി)
- 5 മുതൽ 7 ദിവസം വരെ ഇങ്ങനെ വയ്ക്കണം. എല്ലാദിവസവും കുപ്പി ഒന്ന് കുലുക്കി കൊടുക്കണം.
- അച്ചാർ തയാറാക്കാനായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
- ഇതിലേക്ക് അരക്കപ്പ് വെളുത്തുള്ളി നീളത്തിൽ കീറിയത് ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
- പച്ചമുളക് നീളത്തിൽ കയറിയതും കറിവേപ്പിലയും ചേർത്ത് അൽപനേരം കൂടി വഴറ്റുക.
- തീ നന്നായി കുറച്ചതിനുശേഷം കാശ്മീരി മുളകുപൊടി ചേർക്കാം. പൊടിയുടെ പച്ചമണം മാറുമ്പോൾ അരക്കപ്പ് വെള്ളം, കായപ്പൊടി, ഉലുവാപ്പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർക്കാം.
- എല്ലാം കൂടി നന്നായി തിളയ്ക്കുമ്പോൾ നാരങ്ങാ കഷണങ്ങൾ ഇട്ടുകൊടുക്കാം.
- നന്നായി ഇളക്കി യോജിപ്പിച്ച് ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.
- ചൂടാറിയതിനു ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കാം.
English Summary : Easy tasty sadya naranga achar recipe by Ganga.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.