ADVERTISEMENT

ഓണ സദ്യയ്ക്ക് ഒരുക്കാം സ്വാദിഷ്ടമായി ഇഞ്ചിക്കറി.

ചേരുവകൾ 

• ഇഞ്ചി - 100 ഗ്രാം
• പുളി - 100 ഗ്രാം
• മഞ്ഞൾ പൊടി - ½ ടീസ്പൂൺ
• മുളകുപൊടി - ¾ ടീസ്പൂൺ
• പച്ചമുളക് - 3 എണ്ണം
• കടുക് - 1 ടീസ്പൂൺ
• വറ്റൽ മുളക് - 3 എണ്ണം
• വെള്ളം - 2 ½ കപ്പ്
• ശർക്കര
• ഉപ്പ്
• വെളിച്ചെണ്ണ
• കറിവേപ്പില

തയാറാക്കുന്ന വിധം 

  • പുളി, വെള്ളത്തിൽ ഇട്ടു നന്നായി പിഴിഞ്ഞ് അരിച്ചെടുത്തു വയ്ക്കണം. 
  • ഇഞ്ചി രണ്ടു ടേബിൾസ്പൂൺ ചെറുതായി മുറിച്ചെടുക്കണം. 
  • ബാക്കി ഇഞ്ചി കനം കുറച്ചു വറുക്കാൻ കഷണങ്ങളാക്കി എടുക്കണം. 
  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ വറുക്കാനുള്ള ഇഞ്ചി ചേർത്തു നല്ല ക്രിസ്‍പി ആകുന്നതു വരെ വറത്തു വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റണം.
  • ഈ ഇഞ്ചി തണുക്കുമ്പോൾ പൊടിച്ചു വയ്ക്കണം. വറുത്ത വെളിച്ചെണ്ണ ഫ്രൈയിങ് പാനിൽനിന്നും കുറച്ചു മാറ്റിയ ശേഷം അതേ പാനിലേക്കു ചെറുതാക്കി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൊരിഞ്ഞു വരുമ്പോൾ ഇതിലേക്കു പുളി വെള്ളം ചേർത്തു കൊടുക്കുക. പുളി വെള്ളത്തിലേക്കു മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പ്, ശർക്കര എന്നിവ ചേർത്തു യോജിപ്പിക്കുക.
  • പുളി വെള്ളം തിളച്ചു കുറുകി വരുമ്പോൾ വറത്തു പൊടിച്ച ഇഞ്ചി കൂടി ചേർത്തു യോജിപ്പിക്കുക. ഇനി ഇഞ്ചിക്കറി സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ച ശേഷം ഇഞ്ചി കറിയിലേക്കു ചേർത്തു കൊടുക്കാം.

English Summary : Inji curry or ginger curry is a traditional dish that is loaded with flavours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com