നാവിനു സ്വാദായി നാടൻ രുചിയിൽ വൻപയർ മത്തങ്ങ എരിശ്ശേരി
Mail This Article
×
സദ്യയ്ക്കു മാത്രമല്ല എല്ലാ ദിവസവും തയാറാക്കാവുന്ന രുചികരമായ എരിശ്ശേരി.
ചേരുവകൾ
- വൻപയർ - 1/2 കപ്പ് (കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്)
- മത്തങ്ങ - 2 കപ്പ്
- മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ + 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- തേങ്ങ - 4 ടേബിൾ സ്പൂൺ +7 ടേബിൾ സ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- കറിവേപ്പില
- പച്ചമുളക് - 1 എണ്ണം
- ചുവന്ന മുളക് മൊത്തമായി - 4 എണ്ണം
- കടുക് - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- ഉപ്പ്
തയാറാക്കുന്ന വിധം
- പ്രഷർ കുക്കറിൽ വൻപയർ, 1 1/2 കപ്പ് വെള്ളം, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക.
- 3 വിസിൽ വരെ വേവിച്ച് എടുക്കാം. ആദ്യത്തെ വിസിൽ ഉയർന്ന തീയിൽ ആയിരിക്കണം, ശേഷം കുറഞ്ഞ തീയിൽ 2 വിസിൽ വരുന്നതുവരെ പാചകം ചെയ്യുക.
- പ്രഷർ റിലീസ് ചെയ്തു കഴിഞ്ഞാൽ കുക്കർ തുറന്നു മത്തങ്ങാ കഷ്ണങ്ങളും മുളകുപൊടിയും ചേർക്കുക.
- ഉയർന്ന തീയിൽ 2 വിസിൽ വരെ വീണ്ടും വേവിക്കുക.
- മിക്സർ ഗ്രൈൻഡറിന്റെ ചെറിയ ജാറിൽ 4 ടേബിൾസ്പൂൺ തേങ്ങ, ജീരകം, 5 കറിവേപ്പില, ഒരു പച്ചമുളക് എന്നിവ ചേർക്കുക.
- ഇതു ചതച്ചു പ്രഷർ കുക്കറിലേക്കു ചേർക്കുക. തേങ്ങയുടെ പച്ച രുചി പോകുന്നതുവരെ വേവിക്കുക.
- ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക.
- തീ അണയ്ക്കുക.
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില, 7 ടേബിൾ സ്പൂൺ തേങ്ങ എന്നിവ ചേർക്കുക. തേങ്ങയ്ക്കു തവിട്ടുനിറമാകുന്നതുവരെ കുറഞ്ഞ തീയിൽ വഴറ്റുക.
- ഇത് കറിയിലേക്കു ചേർത്തു നന്നായി യോജിപ്പിക്കുക.
- പ്രഷർ കുക്കർ ഒരു മൂടി ഉപയോഗിച്ച് അടച്ച് 10 മുതൽ 15 മിനിറ്റു വരെ സൂക്ഷിക്കുക.
- രുചികരമായ എരിശ്ശേരി വിളമ്പാം.
English Summary : Vanpayar mathanga erisseri in pressure cooker.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.