ചൂട് ചോറിനൊപ്പം തക്കാളി അവിയൽ, എളുപ്പത്തിൽ തയാറാക്കാം
Mail This Article
എരിവുള്ള പച്ചമുളകും പുളിയുള്ള തക്കാളിയും ചേർത്തു വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്.
ചേരുവകൾ
- പഴുത്ത തക്കാളി - 3 എണ്ണം
- നാളികേരം - 1 ചെറിയ കപ്പ്
- പച്ചമുളക് - 3 അല്ലെങ്കിൽ 4 എണ്ണം
- ചെറിയ ഉള്ളി - 10 എണ്ണം
- മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
- ജീരകം - 1 നുള്ള്
- കാശ്മീരി മുളക് പൊടി - 1 നുള്ള്
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
- കറിവേപ്പില
- ഉപ്പ്
തയാറാക്കുന്ന വിധം
നാളികേരം, ജീരകം,1/4 ടീസ്പൂൺ മഞ്ഞൾ പൊടി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ വെള്ളം ചേർക്കാതെ ചതച്ചെടുക്കുക. ഒരു പാത്രത്തിൽ തക്കാളി, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു നുള്ള് കാശ്മീരി മുളകു പൊടി, 1/2 കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. തക്കാളി വേവ് ആകുമ്പോൾ അതിലേക്കു ചതച്ച നാളികേരം ചേർത്ത് ഇളക്കാതെ ഒരു മിനിറ്റ് വയ്ക്കുക.
അതിനുശേഷം ഇളക്കി യോജിപ്പിച്ചു കറിവേപ്പില തണ്ടോടു കൂടി താഴ്ത്തുക. അതിലേക്കു പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇളക്കി തീ അണച്ചു അടച്ചു വച്ചു ഒരു 10 മിനിറ്റ് വക്കുക. അതിനു ശേഷം ചൂട് ചൊറിനൊപ്പം വിളമ്പം...
English Summary : Tomato aviyal, simple vegetable curry for rice.