പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണത്തിനു റാഗി അപ്പം
Mail This Article
യീസ്റ്റും സോഡാപ്പൊടിയും ഇല്ലാതെ പഞ്ഞി പോലെ റാഗി അപ്പം തയാറാക്കാം. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം.
ചേരുവകൾ
• റാഗിപ്പൊടി - 2 കപ്പ്
• തേങ്ങ ചിരകിയത് - 1 കപ്പ്
• ചോറ് - 3/4 കപ്പ്
• പുളിപ്പിച്ച തേങ്ങാവെള്ളം - 2 കപ്പ്
• ഉപ്പ് - 1/4 ടീസ്പൂൺ
• പഞ്ചസാര - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
• തേങ്ങാ വെള്ളം ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു പുളിക്കാൻ വയ്ക്കുക (ഒരു ദിവസം വേണ്ടി വരും)
•ശേഷം പുളിച്ച തേങ്ങാ വെള്ളവും റാഗിപ്പൊടിയും ചോറും തേങ്ങ ചിരവിയതും 1 ടേബിൾസ്പൂൺ പഞ്ചസാരയും 1/4 ടീസ്പൂൺ ഉപ്പും ചേർത്ത് അരച്ചു പൊങ്ങാൻ വയ്ക്കുക.
• 8 മണിക്കൂർ ആകുമ്പോഴേക്കും ഇത് പൊങ്ങി വരും.
•അപ്പം ചുടുമ്പോൾ തവയോ അപ്പ ചട്ടിയോ ഉപയോഗിക്കാം. തവയിലേക്ക് ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക. മാവ് വെന്ത് അതിൽ ചെറിയ ചെറിയ ഹോൾസ് വരുമ്പോൾ തീ കുറച്ചു അടച്ചു വച്ച് വേവിക്കുക. ഒരു മിനിറ്റ് കഴിയുമ്പോൾ അപ്പം റെഡി. ചൂടോടെ വിളമ്പാം.
Content Summary : Ragi appam, Finger Millet recipe by Deepthi.