ADVERTISEMENT

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഈന്തപ്പഴവും ബീറ്റ്റൂട്ടും ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും അത്യധികം സഹായിക്കും. കലോറി കുറവായതു കൊണ്ടുതന്നെ ഇവ പ്രമേഹരോഗികള്‍ക്കും മികച്ചതാണ്. എരിവും പുളിയും മധുരവും എല്ലാം കൂടെ ചേര്‍ന്ന ഈ സ്പെഷല്‍ ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാര്‍ വളരെ എളുപ്പത്തില്‍ തയാറാക്കുകയും ചെയ്യാം.

ചേരുവകള്‍

•  ബീറ്റ്റൂട്ട് - 350 ഗ്രാം
•  ഈന്തപ്പഴം - 15 എണ്ണം
•  ചൂടുവെള്ളം - 3/4 കപ്പ്
•  വെളുത്തുള്ളി - 1 ബൾബ്
•  ഇഞ്ചി - ഒരു ചെറിയ കഷണം
•  പച്ചമുളക് - 3 എണ്ണം
•  കറിവേപ്പില - 1 തണ്ട്
•  വെളിച്ചെണ്ണ/നല്ലെണ്ണ - 3 ടേബിള്‍സ്പൂൺ
•  കടുക് - 1/2 ടീസ്പൂൺ
•  മുളകുപൊടി - 1 ടീസ്പൂണ്‍
•  കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
•  മഞ്ഞള്‍ പൊടി - ഒരു നുള്ള്
•  ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍
•  കായം പൊടിച്ചത് - 1/4 ടീസ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
•  വിനാഗിരി - 1/4 മുതല്‍ 1/2 കപ്പ് വരെ

തയാറാക്കുന്ന വിധം

•   ഈന്തപ്പഴം കഴുകി കുരുകളഞ്ഞ്, ചൂടുവെള്ളമൊഴിച്ച് ഒരു മണിക്കൂറെങ്കിലും കുതിര്‍ത്ത് അരച്ചെടുക്കുക.

•  വെളുത്തുള്ളിയും ഇഞ്ചിയും തൊലികളഞ്ഞു ചെറുതാക്കി അരിഞ്ഞെടുക്കുക. പച്ചമുളകും കറിവേപ്പിലയും കൂടി അരിഞ്ഞെടുക്കുക.

•  ബീറ്റ്റൂട്ട് നന്നായി കഴുകി, തൊലികളഞ്ഞു ചോപ്പ് ചെയ്തെടുക്കുക. (ചീകിയും എടുക്കാം)

•  ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കണം. ശേഷം ഇതിലേക്കു അരിഞ്ഞുവച്ച വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു നന്നായി വഴറ്റുക.

•  ഇനി പൊടികള്‍ ചേര്‍ത്തു വഴന്നു വരുമ്പോള്‍, ബീറ്റ്റൂട്ട് ചേര്‍ത്തു 2-3 മിനിറ്റ് വഴറ്റുക. അതിനുശേഷം അരച്ചു വച്ച ഈന്തപ്പഴവും ഉപ്പും ചേര്‍ത്തു വഴറ്റുക.

•  ഇനി വിനാഗിരി ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ സ്റ്റൗ ഓഫ് ചെയ്യാം.

• തണുത്തതിനുശേഷം ഗ്ലാസ് ബോട്ടിലിലേക്കു മാറ്റാം. അപ്പോള്‍ തന്നെ ഉപയോഗിച്ച് തുടങ്ങാം.

Content Summary :  Beetroot dates, biriyani pickle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com