നവരാത്രി ദിവസം പ്രസാദമായി വീടുകളിലൊരുക്കുന്ന ശർക്കര പുട്ട്
Mail This Article
നവരാത്രി ദിവസം പ്രസാദമായി വീടുകളിൽ തയാറാക്കുന്ന രുചികരമായ ഒന്നാണ് ശർക്കര പുട്ട്, പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഈ വിഭവം. ചക്കര പുട്ട്, ശർക്കര പുട്ട്, വെല്ല പുട്ട്... ഇങ്ങനെ പല പേരുകളും ഉണ്ട്.
തയാറാക്കാൻ വളരെ എളുപ്പവും വളരെ ഹെൽത്തിയുമാണ് ഈ വിഭവം.
ആവശ്യമുള്ള സാധനങ്ങൾ
- പുട്ട് പൊടി - 1 കപ്പ്
- മഞ്ഞൾ പൊടി - 1/2 സ്പൂൺ
- ഉപ്പ് - 1 സ്പൂൺ
- ശർക്കര - 200 ഗ്രാം
- ഏലക്ക - 1/2 സ്പൂൺ
- തേങ്ങ ചിരകിയത് - 1 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു പുട്ട് പൊടി ചേർത്ത് അതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത വെള്ളം ഒഴിച്ച് കുഴയ്ക്കുക. ശേഷം സാധാരണ പുട്ട് തയാറാകുന്നതു പോലെ പുട്ട് കുറ്റിയിൽ മാവു നിറച്ച് ആവിയിൽ വേവിച്ച് എടുക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ശർക്കരയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അലിയിച്ചു അതിലേക്ക് ഏലക്ക പൊടിയും ചേർത്ത് ഒരു സ്പൂൺ നെയ്യ് കൂടെ ശർക്കര ഉരുകുമ്പോൾ ചേർക്കണം.
തയാറാക്കി വച്ചിട്ടുള്ള പുട്ടും ചേർത്തു കൊടുക്കുക. എല്ലാം നന്നായി കുഴച്ചു യോജിപ്പിച്ച് എടുക്കുക. നല്ല പാകത്തിന് ആയി കഴിയുമ്പോൾ അതിലേക്കു നെയ്യിൽ വെറുത്തെടുത്ത അണ്ടിപരിപ്പും മുന്തിരിയും ചേർത്തു കൊടുക്കാം.
Content Summary : Sweet Rice Jaggery Puttu recipe by Asha.