പഴമയുടെ രുചി ഉണർത്തും റവ മോരപ്പം
Mail This Article
കേരളത്തിൽ പണ്ട് കാലം മുതലേ ഉള്ള ഒരു പലഹാരം ആണ് മോരപ്പം. റവ ഉപയോഗിച്ചു 15 മിനിറ്റ് മാത്രം കുതിർക്കാൻ വച്ച് ഉണ്ടാക്കുന്ന ഇൻസ്റ്റന്റ് മോരപ്പം ആണ് തയാറാക്കുന്നത്. ഇതിന് കൂടെ സൈഡ് ഡിഷ് ഒന്നും ആവശ്യം ഇല്ല.
ചേരുവകൾ
- വറുത്ത റവ - 1 ഗ്ലാസ്
- വെള്ളം - 1 ഗ്ലാസ്
- മോര് - 1/2 ഗ്ലാസ്
- ഇഞ്ചി - 1/2 ഇഞ്ച് കഷ്ണം
- സവാള - 1 എണ്ണം
- പച്ചമുളക് - 1 -2 എണ്ണം
- കറിവേപ്പില - 8 - 10 ഇലകൾ
- ഉപ്പ് - 1 ടീ സ്പൂൺ
- എണ്ണ/ വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
വറുത്ത റവ 15 മിനിറ്റ് വെള്ളത്തിൽ കുതിരാൻ ഇട്ട് വയ്ക്കുക. റവയും വെള്ളവും സമാസമം അളവ്. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.
കുതിർന്ന റവ മിക്സിയുടെ ജാറിലേയ്ക്ക് ഇട്ട് മോര്, ഉപ്പ് എന്നിവ ചേർത്ത് ഒരു 30 സെക്കന്റ് അരച്ച് എടുക്കുക.
എല്ലാം ഒന്നു യോജിപ്പിച്ചാൽ മതി, അധികം അരയ്ക്കണ്ട ആവശ്യം ഇല്ല. അരച്ചെടുത്ത മാവിലേയ്ക്കു മുറിച്ചു വച്ച സവാള, ഇഞ്ചി, പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്തു കൊടുക്കുക. മോരപ്പം മാവ് തയ്യാർ.
ഉണ്ണിയപ്പത്തിന്റെ കാര ചൂടാക്കി അതിൽ എല്ലാ കുഴിയിലും അല്പം എണ്ണ (വെളിച്ചെണ്ണ) ചേർത്തു കൊടുക്കുക. തയാറാക്കി വച്ച മോരപ്പം മാവ് ഓരോ കുഴികളിലും ഒഴിച്ച് അടച്ചു വയ്ക്കുക. തീ ചെറുതാക്കി വേവുമ്പോൾ എല്ലാ മോരപ്പവും ഒന്ന് മറിച്ചിട്ട് വേവിച്ച് എടുക്കുക. സ്വാദിഷ്ടമായ മോരപ്പം തയാർ. ഇതിന് കൂടെ സൈഡ് ഡിഷ് ഒന്നും ആവശ്യം ഇല്ല. കുട്ടികൾക്ക് സ്‌കൂളിലേക്ക് 10 മണി പലഹാരം ആയി കൊടുത്തയക്കാം.
Content Summary : Rava Mor appam, traditional Kerala snack