ചൂട് ചോറിനൊപ്പം പപ്പടം ഉപ്പേരി, പെട്ടെന്നു കേടാകില്ല...
Mail This Article
ചൂട് ചോറിനൊപ്പം ഇതുപോലൊരു ഉപ്പേരി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. ഈ രീതിയിൽ തയാറാക്കുന്ന പപ്പടം ഉപ്പേരി കുറേ ദിവസം കേടാകാതെ ഇരിക്കും.
ചേരുവകൾ
•പപ്പടം – 10 എണ്ണം
•വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
•കറിവേപ്പില - ഒരു പിടി
•മുളകുപൊടി - 1 ടേബിൾസ്പൂൺ
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
•പപ്പടം നന്നായി ചെറുതാക്കി മുറിച്ചെടുക്കുക. ശേഷം എണ്ണയിൽ വറത്തെടുക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
•ശേഷം അതേ എണ്ണയിൽ തന്നെ വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റിയെടുക്കുക. ബ്രൗൺ നിറത്തിലാകുമ്പോൾ തീ ഓഫ് ചെയ്തു മുളകുപൊടി കൂടി ചേർക്കാം.
• ചെറുതായി വഴന്നു കഴിഞ്ഞാൽ നേരത്തെ വറുത്തു വച്ച പപ്പടം ചേർത്തു പൊടിഞ്ഞു പോകാതെ ഇളക്കിയെടുക്കുക. സ്വാദിഷ്ടമായ പപ്പടം ഉപ്പേരി തയാർ.
Content Summary : Variety side dish with pappadam.