വെജ് ചീസ് മയോണൈസ് സാൻവിച്ച്, കുട്ടികൾക്ക് ഇഷ്ടപ്പെടും രുചി
Mail This Article
ചീസും മയോണൈസും ബ്രഡും ചേർന്നൊരു സൂപ്പർ രുചി, എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- കാപ്സിക്കം പൊടിയായി അരിഞ്ഞത് - 1 കപ്പ്
- സവാള പൊടിയായി അരിഞ്ഞത് - 1 കപ്പ്
- സ്വീറ്റ് കോൺ - 1 കപ്പ്
- മയോണൈസ് - 2 ടീസ്പൂൺ
- ചീസ് - ആവശ്യത്തിന്
- കുരുമുളകുപൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ബ്രഡ് - 4 കഷ്ണം
- ബട്ടർ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫില്ലിങ്സ് തയാറാക്കാൻ ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കം, സവാള, സ്വീറ്റ് കോൺ എന്നിവ ഇട്ടു കൊടുക്കാം. ഇതിലേക്കു രണ്ട് ടീസ്പൂൺ മയോണൈസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. രണ്ടു കഷ്ണം ബ്രഡ് എടുത്ത് അതിന്റെ ഒരു വശത്തു ബട്ടർ തേച്ച് അതിലേക്കു ഫില്ലിങ്സ് വച്ചുകൊടുക്കാം. അതിനു മുകളിൽ ഗ്രേറ്റ് ചെയ്ത ചീസ് കൂടി വച്ച് ബട്ടർ തേച്ചു ബ്രഡ് അതിനുമുകളിൽ വച്ചു കൊടുക്കാം. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്കു കാൽ ടീസ്പൂൺ ബട്ടർ ഇട്ടുകൊടുത്തു തയാറാക്കി വച്ചിരിക്കുന്ന സാൻവിച്ച് വച്ചുകൊടുത്തു രണ്ടുവശവും നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു സർവിങ് ബൗളിലേക്കു മാറ്റാം.
Content Summary : Vegetable cheese mayonnaise sandwich, Quick and easy recipe.