പാരിക്ക പിട്ടിൽ, കൈപ്പില്ലാത്ത പാവയ്ക്കാ കറി
Mail This Article
ഒരു തമിഴ് രുചിയാണ് പാരിക്ക പിട്ടിൽ, കയ്പ്പില്ലാത്ത പാവയ്ക്ക കറി. ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം കഴിക്കാം.
ചേരുവകൾ
- പാവയ്ക്ക - 1 കപ്പ്
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- തൂവരപരിപ്പ് - 1/4 കപ്പ്
- ചുവന്ന മുളക് - 6 എണ്ണം
- കായം - 1 ചെറിയ കഷ്ണം
- കുരുമുളക് - 1/2 ടീസ്പൂൺ
- കടലപരിപ്പ് - 1 ടേബിൾസ്പൂൺ
- ഉഴുന്നുപരിപ്പ് - 1 ടേബിൾ സ്പൂൺ
- കൊത്തമല്ലി - 1 ടേബിൾ സ്പൂൺ
- തേങ്ങ - 1/2 കപ്പ്
- നല്ലെണ്ണ - 2 ടേബിൾ സ്പൂൺ
- പുളി - 1 ചെറുനാരങ്ങ വലുപ്പത്തിൽ
- കടുക് - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 1 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാവയ്ക്ക ചെറുതായി അരിഞ്ഞത് നല്ലെണ്ണയിൽ അൽപം ഉപ്പു ചേർത്തു വഴറ്റി എടുക്കാം.
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ചു കായം വറുത്തെടുക്കുക. അതിലേക്കു ചുവന്ന മുളകും കുരുമുളകും കടലപരിപ്പും ഉഴുന്ന് പരിപ്പും കൊത്തമല്ലിയും ഇട്ടു ചൂടാക്കി എടുക്കുക. തേങ്ങ കൂടി ചേർത്തു ചുവക്കുന്ന വരെ വറുക്കുക.
ഒരു പാത്രത്തിൽ വേവിച്ചു വച്ച തുവരപരിപ്പും വറുത്തു വച്ച കയ്പക്കയും ഉപ്പും പുളിയും ചേർത്തു തിളപ്പിക്കുക. അതിലേക്കു വറുത്തു വച്ച മസാല കൂട്ട് അരച്ചെടുത്തത് ചേർത്തി ഒന്ന് തിളപ്പിക്കുക.കടുകും കറി വേപ്പിലയും കൂടി വറുത്തിട്ടുക.
ഇത് ചോറിന്റെ കൂടെ മാത്രമല്ല ദോശയുടെ കൂടെയോ ഇഡ്ഡലിയുടെ കൂടെയോ ചപ്പാത്തിയുടെ കൂടെ വേണമെങ്കിലും കഴിക്കാം.
Content Summary : Bitter gourd Pitlai is another traditional Kuzhambu.