രുചിയൂറും ക്ലബ് സാൻവിച്ച്, എളുപ്പത്തിലൊരുക്കാം പ്രഭാത ഭക്ഷണം
Mail This Article
ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക്സ് ആയി കഴിക്കാം. കൂടാതെ ടിഫിൻ ബോക്സിൽ കൊടുത്തു വിടാനും പറ്റിയ ഒരു വിഭവം. രണ്ടു ലെയറായിട്ടാണ് ഈ സാൻവിച്ച് ഉണ്ടാക്കുന്നത്.
മല്ലി ചട്ണിക്ക് ആവശ്യമായ ചേരുവകൾ
- മല്ലിയില - 1 കപ്പ്
- പച്ചമുളക് - 2 എണ്ണം
- വെളുത്തുള്ളി - 2 അല്ലി
- നിലക്കടല വറുത്തത് - 1/4 കപ്പ്
- ബ്രഡ് - 1 കഷ്ണം
- നാരങ്ങാ നീര് - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
സാൻവിച്ച് ഫില്ലിങ്
- ബ്രെഡ് സ്ലൈസസ്
- വേവിച്ച ഉരുളകിഴങ്ങ് - 1 എണ്ണം
- കുക്കുമ്പർ - 1 എണ്ണം
- തക്കാളി - 1 എണ്ണം
- ഗ്രീൻ കാപ്‌സിക്കം - 1 എണ്ണം
- സ്പ്രെഡബിൾ ചീസ് / ചീസ് ഷീറ്റ്
- ഉപ്പ്
- കുരുമുളകു പൊടി
തയാറാക്കുന്ന വിധം
മല്ലിയില ചട്ണി ചേരുവകൾ എല്ലാം ചേർത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുത്തു നാരങ്ങ നീരും ചേർത്തു യോജിപ്പിക്കാം.
ബ്രഡിന്റെ ഒരു വശത്തു ചട്ണി തേച്ചു കൊടുക്കുക. മുകളിൽ ഉരുളക്കിഴങ്ങു സ്ലൈസ് ചെയ്തതും തക്കാളിയും വച്ച് കുറച്ചു ഉപ്പും കുരുമുളകും തൂവി കൊടുക്കുക. അടുത്ത സ്ലൈസിൽ
സ്പ്രെഡ്ബിൾ ചീസ് / ഷീറ്റ് ചീസോ വച്ചു കൊടുക്കുക. ബ്രഡിന്റെ മറ്റേ ഭാഗത്തു ചട്ണി തേച്ച്, കുക്കുമ്പറും കാപ്സിക്കവും വച്ചു കൊടുക്കാം. ഒരു ബ്രഡ് കൂടി മുകളിൽ വച്ച്, ഗ്രിൽ ചെയ്തോ / ദോശകല്ലിൽ ടോസ്റ്റ് ചെയ്തോ കഴിക്കാം.
Content Summary : Quick, healthy and delicious tasting vegetarian club sandwich.