ചെറുപയറും പാലക്ക് ചീരയും ചേർത്തൊരു സൂപ്പർ ഹെൽത്തി ദോശ
Mail This Article
×
പ്രഭാത ഭക്ഷണത്തിനൊരുക്കാം വ്യത്യസ്ത രുചിയിലൊരു ഹെൽത്തി ദോശ. മാവ് തയാറാക്കി പത്തുമിനിറ്റിനു ശേഷം ദോശ തയാറാക്കാം.
ചേരുവകൾ
- ചെറുപയർ - 1 കപ്പ്
- പാലക്ക് ചീര - 1 കപ്പ്
- ജീരകം - 1/2 ടീ സ്പൂൺ
- ഇഞ്ചി - 1 ഇഞ്ച് കഷ്ണം
- പച്ചമുളക് - 2 എണ്ണം
- വെള്ളം - 1 കപ്പ്
- ഉപ്പ് - പാകത്തിന്
- എണ്ണ - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- ചെറുപയർ നന്നായി കഴുകിയശേഷം ആറുമണിക്കൂർ കുതിരാൻ വയ്ക്കുക.
- ഊറ്റിയെടുത്ത പയർ ഒരു മിക്സിയുടെ ജാറിൽ ഇടുക.
- അതിൽ പാലക് ചീര, ജീരകം, ഇഞ്ചി, പച്ചമുളക്, കുറേശ്ശെ വെള്ളം എന്നിവ ചേർത്തു നല്ലതു പോലെ അരയ്ക്കുക.
- മാവ് ഒരു പാത്രത്തിലേക്കു മാറ്റി പാകത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കിയശേഷം 10 മിനിറ്റു മാറ്റി വയ്ക്കുക.
- ഒരു തവ ചൂടാക്കി ഒരു തവി മാവൊഴിച്ചു നന്നായി പരത്തി കുറച്ച് എണ്ണ തളിച്ച് രണ്ടുവശവും നല്ലതുപോലെ മൊരിച്ചെടുക്കുക.
- ചൂടോടെ ചട്നിയോടൊപ്പം വിളമ്പാം.
Content Summary : Moong Palak Dosa recipe by Sujatha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.