ADVERTISEMENT

കാരറ്റും തേങ്ങയും കൂടി ചേർന്നാൽ ഒരു സൂപ്പർ കോമ്പോയാണ്. വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം ഒരു ദീപാവലി മധുരം.
 

ചേരുവകൾ

  • തേങ്ങ ചിരകിയത് - 1 കപ്പ്‌
  • കാരറ്റ് ചീകിയത് - 1 കപ്പ്‌
  • പഞ്ചസാര - 3/4 കപ്പ്‌
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • ഏലക്ക പൊടിച്ചത്

 

തയാറാക്കുന്ന വിധം

കാരറ്റ് ഗ്രേറ്റ് ചെയ്തു നെയ്യിൽ ചൂടാക്കി എടുക്കുക. ഒന്ന് ചൂടായ ശേഷം തേങ്ങയും പഞ്ചസാരയും ചേർത്ത് ഇളക്കുക. കുറച്ചു നെയ്യ് കൂടി ചേർത്തു കൊടുക്കുക. പഞ്ചസാര ഉരുകി കാരറ്റും തേങ്ങയുടെയും കൂടെ ചേർന്ന് പാത്രത്തിൽ നിന്നു വിട്ടു വരാൻ തുടങ്ങുമ്പോൾ ഏലക്കായ പൊടിച്ചതു ചേർത്ത് ഇളക്കുക. നെയ്യ് തടവിയ ട്രേയിലേക്ക് ഇട്ടു കൊടുത്തു ലെവൽ ചെയ്തു മുറിച്ചു തണുക്കാൻ വയ്ക്കുക. കാരറ്റ് കോകോനട്ട് ബർഫി റെഡി.

 

Content Summary : Carrot coconut burfi, Diwali special.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com