ADVERTISEMENT

ബ്രേക്ക് ഫാസ്ററ് അല്ലെങ്കിൽ ഡിന്നറിനു കഴിക്കാൻ സൂപ്പർ രുചിയിലൊരുക്കാം ഉപ്പുമാവ്.


ചേരുവകൾ

  • ഗോതമ്പു റവ - 1 കപ്പ്‌
  • വെള്ളം -3 കപ്പ്‌ 
  • ഉള്ളി -2 ടേബിൾ സ്പൂൺ
  • ഇഞ്ചി -1/2 ടീസ്പൂൺ
  • പച്ചമുളക് -2 എണ്ണം
  • കാരറ്റും ബീൻസും അരിഞ്ഞത് -1/4 കപ്പ്‌
  • തേങ്ങ -1/4 കപ്പ്‌ 
  • വെളിച്ചെണ്ണ - 3 ടീസ്പൂൺ
  • കടുക് -1/2 ടീസ്പൂൺ
  • കടല പരിപ്പ് -1 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
  • ചുവന്ന മുളക് -2 എണ്ണം
  • നെയ്യ് -1 ടീസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന് 
  • കറിവേപ്പില

തയാറാക്കുന്ന വിധം

  • ഒരു പാനിലേക്കു ഗോതമ്പു റവ ഇട്ടു 2 മിനിറ്റ് വറക്കുക.
  • ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. കടലപരിപ്പും ഉഴുന്ന് പരിപ്പും ഇട്ടു ഫ്രൈ ചെയുക. 
  • അതിലേക്കു ചുവന്ന മുളകും കറിവേപ്പിലയും ഉള്ളിയും ഇഞ്ചിയും പച്ചമുളകും ചേർത്തു ഒരു മിനിറ്റ് വഴറ്റുക. 
  • ബീൻസും കാരറ്റും ചേർത്തു 2 മിനിറ്റ് വഴറ്റുക. വെള്ളം ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക.
  • വെള്ളം തിളച്ചു വരുമ്പോൾ ചൂടാക്കി വച്ച ഗോതമ്പു റവ ചേർത്ത് ഇളക്കി വേവിക്കുക. വെന്തു വരുമ്പോൾ തേങ്ങയും നെയ്യും ചേർത്ത് ഒരു മിനിറ്റ് അടച്ചു വയ്ക്കുക. തീ കെടുത്തുന്നതിന് മുമ്പായി കുറച്ചു വെളിച്ചെണ്ണ കൂടി തൂവി കൊടുത്താൽ ഉപ്പുമാവ് റെഡി. 

    Content Summary : Upma is a flavorful South Indian breakfast dish made from rava
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com